2 May 2024, Thursday

Related news

May 1, 2024
April 29, 2024
April 28, 2024
April 28, 2024
April 28, 2024
April 26, 2024
April 26, 2024
April 20, 2024
April 19, 2024
April 18, 2024

ബസില്‍ കാര്‍ ഇടിച്ച് കണ്ടക്ടര്‍ മരിച്ചു

Janayugom Webdesk
കണ്ണൂർ
January 7, 2022 10:36 am

നിയന്ത്രണം വിട്ട കാര്‍ നിര്‍ത്തിയിട്ടിരുന്ന ബസിലിടിച്ചുണ്ടായ അപകടത്തില്‍ കണ്ടക്ടര്‍ മരിച്ചു. കണ്ണൂരാണ് ഇരിട്ടി ഉളിയിലാണ് സംഭവം. കര്‍ണാടക ആര്‍ടിസി ബസ് കണ്ടക്ടര്‍ പി പ്രകാശ് ആണ് മരിച്ചത്.

ഇന്ന് രാവിലെ ആറോടെയാണ് സംഭവം. കര്‍ണാടകയില്‍ നിന്നുമെത്തിയ ബസ് ഉളിയില്‍ ചായ കുടിക്കാനായി നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു. കണ്ടക്ടര്‍ പുറത്തിറങ്ങിയ സമയമാണ് നിയന്ത്രണം നഷ്ടമായ കാര്‍ ഇടിച്ചത്. ഇയാള്‍ കാറിനും ബസിനും ഇടയില്‍ പെട്ടുപോകുകയായിരുന്നു. സംഭവസ്ഥലത്ത് വച്ചുതന്നെ പ്രകാശ് മരിച്ചു. മൃതദേഹം ആശുപത്രിയിലേക്കു മാറ്റി. അപകടത്തില്‍ ഗുരുതര പരിക്കേറ്റ കാര്‍ ഡ്രൈവര്‍ മാഹി സ്വദേശി മുഹമ്മദിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Eng­lish Sum­ma­ry: The con­duc­tor was killed when his car col­lid­ed with a bus

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.