21 January 2025, Tuesday
KSFE Galaxy Chits Banner 2

Related news

October 20, 2023
May 24, 2023
November 30, 2022
October 19, 2022
September 2, 2022
February 9, 2022
February 7, 2022
February 7, 2022
February 6, 2022
February 5, 2022

മന്ത്രി വീണാ ജോര്‍ജ് വാവ സുരേഷുമായി സംസാരിച്ചു, ഇനി പാമ്പ് പിടിത്തം സുരക്ഷാ ഉപകരണങ്ങളോടുകൂടി മാത്രമെന്ന് വാവ സുരേഷ്

Janayugom Webdesk
കോട്ടയം
February 6, 2022 2:13 pm

പാമ്പുകടിയേറ്റ് കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന വാവ സുരേഷുമായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഫോണില്‍ സംസാരിച്ചു. വാവ സുരേഷിന്റെ ആരോഗ്യനിലയെപ്പറ്റി മന്ത്രി ചോദിച്ചറിഞ്ഞു. നാളെ ഡിസ്ചാര്‍ജ് ചെയ്യാനാണ് സാധ്യത. മികച്ച പരിചരണമൊരുക്കിയതിന് മന്ത്രിയോട് വാവ സുരേഷ് നന്ദി പറഞ്ഞു.

അതിനിടെ മ​ന്ത്രി​യെ കാ​ണ​ണ​മെ​ന്ന് വാ​വാ സു​രേ​ഷ് പ​റ​ഞ്ഞ​തോ​ടെ​യാ​ണ് മ​ന്ത്രി വി വാസവന്‍ ആ​ശു​പ​ത്രി​യി​ലെ​ത്തി. ഇ​നി കു​റ​ച്ചു കാ​ലം വി​ശ്ര​മം എ​ടു​ക്ക​ണം എ​ന്ന ഡോ​ക്ട​ര്‍​മാ​രു​ടെ ആ​വ​ശ്യം വാ​വാ സു​രേ​ഷി​നെ അ​റി​യി​ച്ചു​വെ​ന്നും മ​ന്ത്രി ഫേ​സ്ബു​ക്കി​ൽ കുറിച്ചു.

വി.​എ​ന്‍. വാ​സ​വ​ന്‍റെ ഫേ​സ്ബു​ക്ക് പോ​സ്റ്റി​ന്‍റെ പൂ​ര്‍​ണ​രൂ​പം

രാ​വി​ലെ കോ​ട്ട​യ​ത്ത് പാ​ര്‍​ട്ടി ഓ​ഫീ​സി​ല്‍ എ​ത്തി​യ​പ്പോ​ഴാ​ണ് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ നി​ന്ന് ഡോ​ക്ട​റു​ടെ ഫോ​ണ്‍ വി​ളി എ​ത്തി​യ​ത്, വാ​വ സു​രേ​ഷി​ന് ഒ​ന്നു ക​ണ്ട് സം​സാ​രി​ക്ക​ണം എ​ന്നു പ​റ​ഞ്ഞു ഇ​വി​ടെ വ​രെ എ​ത്താ​ന്‍ സാധിക്കുമോ.

അ​തി​നെ​ന്താ ആ​കാ​മ​ല്ലോ എ​ന്നു​മ​റു​പ​ടി പ​റ​ഞ്ഞ് , ഓ​ഫീ​സി​ലെ കാ​ര്യ​ങ്ങ​ള്‍ ക​ഴി​ഞ്ഞ് നേ​രെ ആ​ശു​പ​ത്രി​യി​ലേ​ക്ക് പോ​യി. ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് അ​ട​ക്കം സു​രേ​ഷി​നെ ചി​കി​ത്സി​ക്കു​ന്ന ഡോ​ക്ട​ര്‍​മാ​രും അ​ദ്ദേ​ഹ​ത്തി​ന്റെ സ​ഹോ​ദ​ര​നും ഉ​ണ്ടാ​യി​രു​ന്നു. ഡോ​ക്ട​ര്‍​മാ​ര്‍​ക്കൊ​പ്പം മു​റി​യി​ലേ​ക്ക് പോയി.

ഐ​സി​യു​വി​ല്‍ നി​ന്ന് മാ​റി​യ​തി​നു ശേ​ഷം ഇ​ന്ന് കു​റ​ച്ചു​കൂ​ടി ആ​ശ്വാ​സം തോ​ന്നു​ന്നു എ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. കു​റ​ച്ച​ധി​കം സ​മ​യം സു​രേ​ഷ് സം​സാ​രി​ച്ചു, ഇ​പ്പോ​ഴ​ത്തെ അ​പ​ക​ടം ഉ​ണ്ടാ​യ കാ​ര്യം അ​ട​ക്കം എ​ല്ലാം വിശദീകരിച്ചു.

ഇ​നി കു​റ​ച്ചു കാ​ലം വി​ശ്ര​മം എ​ടു​ക്ക​ണം എ​ന്ന ഡോ​ക്ട​ര്‍​മാ​രു​ടെ ആ​വ​ശ്യം ഞാ​ന്‍ അ​റി​യി​ച്ചു. അ​തു​പോ​ലെ വേ​ണ്ട മു​ന്‍ ക​രു​ത​ല്‍ എ​ടു​ത്തു വേ​ണം ഇ​നി പാ​മ്പു​ക​ളെ പി​ടി​ക്കാ​ന്‍ എ​ന്ന കാ​ര്യ​വും ഓ​ര്‍​മ്മി​പ്പി​ച്ചു. ര​ണ്ടു കാ​ര്യ​ങ്ങ​ളും അ​നു​സ​രി​ക്കാ​മെ​ന്ന് അ​ദ്ദേ​ഹം സ​മ്മ​തി​ച്ചി​ട്ടു​ണ്ട്. കേ​ര​ള​ത്തി​ന്‍റെ എ​ല്ലാ സ്ഥ​ല​ങ്ങ​ളി​ലേ​ക്കു​മു​ള്ള ഓ​ട്ടം കു​റ​യ്ക്ക​ണം എ​ന്നു പ​റ​ഞ്ഞ​പ്പോ​ള്‍ , ആ​ളു​ക​ള്‍ വി​ളി​ക്കു​മ്പോ​ള്‍ എ​നി​ക്ക് പോ​കാ​തി​രി​ക്കാ​ന്‍ പ​റ്റി​ല്ല സാ​ര്‍ , ഒ​രു ഫോ​ണ്‍ വി​ളി കാ​സ​ര്‍​കോ​ട്ടു നി​ന്നാ​ണ​ങ്കി​ല്‍ മ​റ്റൊ​ന്ന് എ​റ​ണാ​കു​ള​ത്തു​നി​ന്നാ​യി​രി​ക്കും ആ​രോ​ടും വ​രി​ല്ല എ​ന്നു പ​റ​യാ​ന്‍ അറിയില്ല .

ചി​രി​ച്ചു​കൊ​ണ്ടാ​യി​രു​ന്നു മ​റു​പ​ടി. അ​തു​പ​റ്റി​ല്ല ഇ​നി കു​റ​ച്ചു കാ​ലം ന​ല്ല വി​ശ്ര​മം വേ​ണം , ആ​വ​ശ്യ​ത്തി​ന് ഉ​റ​ക്കം കി​ട്ട​ണം അ​തൊ​ക്കെ ശ്ര​ദ്ധി​ക്ക​ണം എ​ന്നു പ​റ​ഞ്ഞ് മു​റ​യി​ല്‍ നി​ന്ന് മ​ട​ങ്ങി, പാ​ല​ക്കാ​ട്ടു നി​ന്നു​ള്ള ഒ​രു കു​ടും​ബം വാ​വ സു​രേ​ഷി​നെ കാ​ണു​ന്ന​തി​നാ​യി ആ​ശു​പ​ത്രി​ക്ക് പു​റ​ത്തു കാ​ത്തു നി​ല്‍​ക്കു​ക​യാ​യി​രു​ന്നു. അ​വ​ര്‍​ക്ക് കാ​ണ​ണം എ​ന്നു സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര്‍ വ​ന്നു പ​റ​ഞ്ഞ​പ്പോ​ള്‍ അ​വ​രു​മാ​യി സം​സാ​രി​ച്ച ശേ​ഷ​മാ​ണ് അ​വി​ടെ നി​ന്ന് മടങ്ങിയത്.

വ​നം വ​കു​പ്പി​ന്‍റെ നി​യ​ന്ത്ര​ണ​ങ്ങ​ളും ‘സ​ര്‍​പ്പ’ ആ​പ്ലി​ക്കേ​ഷ​നു​മെ​ല്ലാം വ​രു​ന്ന​തി​നു മു​ന്‍​പു പാ​മ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട ഒ​രു​പാ​ടു തെ​റ്റി​ദ്ധാ​ര​ണ​ക​ള്‍ അ​ക​റ്റാ​ന്‍ സ്വ​ന്തം ജീ​വി​തം ഉ​ഴി​ഞ്ഞു​വ​ച്ച ആ​ളാ​ണു സു​രേ​ഷ്. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ഒ​ട്ടേ​റെ അ​ന്ധ​വി​ശ്വാ​സ​ങ്ങ​ള്‍ മാ​റ്റി​യെ​ടു​ക്കു​ന്ന​തി​നു വാ​വ പ്ര​യ​ത്നി​ച്ചി​ട്ടു​ണ്ട് അ​തു​കൊ​ണ്ടാ​ണ് അ​ദ്ദേ​ഹം എ​ല്ലാ​വ​ര്‍​ക്കും പ്രിയങ്കരനാവുന്നത്.

കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ളേ​ജി​ലെ ഡോ​ക്ട​ര്‍​മാ​രു​ടെ മി​ക​വാ​ണ് സു​രേ​ഷി​നെ തി​രി​കെ ജീ​വി​ത​ത്തി​ലേ​ക്ക് എ​ത്തി​ച്ചി​രി​ക്കു​ന്ന​ത്. ഇ​രു​പ​ത് ശ​ത​മാ​നം മി​ടി​പ്പു​ള്ള ഹൃ​ദ​യു​മാ​യി ബോ​ധം ന​ഷ്ട​പ്പെ​ട്ട അ​വ​സ്ഥ​യി​ലാ​ണ് സു​രേ​ഷി​നെ ഞ​ങ്ങ​ള്‍ എ​ത്തി​ക്കു​ന്ന​ത്. 24 മ​ണി​ക്കൂ​റും പ്ര​ത്യേ​ക​സം​ഘ​ത്തി​ന്‍റെ നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​യു​ന്ന സു​രേ​ഷി​നെ ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ. ​ടി.​കെ. ജ​യ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ വി​വി​ധ​വി​ഭാ​ഗ​ങ്ങ​ളി​ലെ മേ​ധാ​വി​ക​ളാ​ണ് ചി​കി​ത്സി​ക്കു​ന്ന​ത്. അ​വ​രു​ടെ ചി​കി​ത്സ​യു​ടെ ഫ​ല​മാ​ണ് തി​രി​കെ അ​ദ്ദേ​ഹം സാ​ധാ​ര​ണ ജീ​വി​ത​ത്തി​ലേ​ക്ക് എത്തുന്നത്.

Eng­lish Sum­ma­ry: Min­is­ter Veena George spoke to Vava Suresh
You may like this video also

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.