ഗ്രേറ്റർ നോയിഡയിൽ വൈദ്യുതി ട്രാൻസ്ഫോർമറിന് തീ പിടിച്ചതിനെ തുടർന്ന് 42 ഗ്രാമങ്ങളിൽ വൈദ്യുതി തടസപ്പെട്ടു. ദൻകൗർ കോട്വാലി പ്രദേശത്ത് സ്ഥിതി ചെയ്യുന്ന റബുപുര പട്ടണത്തിലെ ട്രാൻസ്ഫോർമറാണ് തീപ്പിടിത്തത്തിൽ കത്തിനശിച്ചത്.
വ്യാഴാഴ്ച രാവിലെയാണ് തീപ്പിടിത്തമുണ്ടായത്. അപകടത്തെക്കുറിച്ച് വിവരം ലഭിച്ചപ്പോൾ തന്നെ അഗ്നിശമന സേന സ്ഥലത്തെത്തിയെങ്കിലും ട്രാൻസ്ഫോർമർ പൂർണമായും കത്തിനശിച്ചു. രണ്ട് മണിക്കൂറത്തെ പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമാക്കിയത്. ഷോർട്ട് സർക്യൂട്ടിനെ തുടർന്നാണ് തീപ്പിടിത്തമുണ്ടായതെന്നും തുടർന്ന് ട്രാൻസ്ഫോർമറിൽ പുക പടർന്നതായും അൽപ സമയത്തിനകം തീ ആളിപ്പടർന്നതായും വൈദ്യുതി വകുപ്പ് ജീവനക്കാരൻ പറഞ്ഞു.
ഇതിനെ തുടർന്ന് 42 ഗ്രാമങ്ങൾ ഇരുട്ടിലായി. വൈദ്യുതിയും വെള്ളവുമില്ലാതെ നൂറു കണക്കിനാളുകളാണ് കഴിഞ്ഞ 12മണിക്കൂറായി കഷ്ടപ്പെടുന്നത്. വൈകിട്ടോടെ വൈദ്യുതി വിതരണം പുനഃസ്ഥാപിക്കാനുള്ള ശ്രമത്തിലാണ് ജീവനക്കാർ.
english summary;Transformer fire in Noida; 42 villages in darkness
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.