9 May 2024, Thursday

Related news

May 7, 2024
May 4, 2024
May 3, 2024
April 28, 2024
April 25, 2024
April 22, 2024
April 21, 2024
April 21, 2024
April 21, 2024
April 19, 2024

ബിവറേജ് കോര്‍പ്പറേഷന്റെ ഔട്ട്‌ലെറ്റ് കുത്തിത്തുറന്ന് മോഷണം നടത്തിയ പ്രതി പിടിയില്‍

Janayugom Webdesk
നെടുങ്കണ്ടം
March 26, 2022 9:34 pm

ബിവറേജ് കോര്‍പ്പറേഷന്റെ ഔട്ട്‌ലെറ്റ് കുത്തിത്തുറന്ന് മോഷണം നടത്തിയ കേസിലെ പ്രതിയെ കട്ടപ്പന ഡിവൈഎസ്പിയുടെ നേത്യത്വത്തിലുള്ള സംഘം പിടികൂടി.  തൃശ്ശൂര്‍ ചുവന്നമണ്ണ് ബിവറേജ് കോര്‍പ്പറേഷന്റെ ഔട്ട്‌ലെറ്റ് കുത്തി തുറന്ന് പണവും മദ്യവും മോഷ്ടിച്ച കേസിലാണ് തിരുവനന്തപുരം സ്വദേശിയായ ചെരുവിളപുത്തന്‍ വീട്ടില്‍ ഷാജി (46)യെ കൂട്ടാര്‍ ഈറ്റക്കാനത്തുള്ള ഭാര്യ വീട്ടില്‍ നിന്നും കട്ടപ്പന ഡിവൈഎസ്പി വി എ നിഷാദ് മോന്റെ നേത്യത്വത്തിലുള്ള പൊലീസ് സംഘം പിടികൂടിയത്. ഇടുക്കി ജില്ലയിലെ നെടുങ്കണ്ടം  പോലീസ് സ്റ്റേഷനില്‍ മോഷണ കേസ്സും കമ്പംമെട്ട് പോലീസ് സ്റ്റേഷനില്‍ പോസ്‌കോ കേസും നിലവില്‍ ഉണ്ട്. ഇതുമായി ബന്ധപ്പെട്ട് തൃശ്ശൂര്‍ പാലക്കാട് ജില്ലകളില്‍ നടന്ന നിരവധി മോഷണ കേസുകളില്‍ ഉള്‍പ്പെട്ട ആളാണെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. ഡിവൈഎസ്പിയുടെ സംഘത്തില്‍ എസ്‌ഐ സജിമോന്‍ ജോസഫ്, സിപിഒ മാരായ ജോബിന്‍ ജോസ്, ടോണി ജോണ്‍, വി കെ അനീഷ് എന്നിവര്‍ പങ്കുചേര്‍ന്നു.

Eng­lish Sum­ma­ry: Accused arrest­ed for bur­glary of Bev­er­age Cor­po­ra­tion outlet

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.