ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിനത്തിലെ തകര്‍പ്പന്‍ ജയത്തോടെ ഇന്ത്യ മറ്റൊരു നേട്ടം സ്വന്തമാക്കി. ഏകദിന റാങ്കിങ്ങില്‍ പാകിസ്ഥാനെ മറികടന്ന് ഇന്ത്യക്ക് മുന്നേറ്റം. നാലാം സ്ഥാനത്തായിരുന്ന ഇന്ത്യ പാകിസ്ഥാനെ പിന്‍തള്ളി മൂന്നാം സ്ഥാനത്തെത്തി. ഇതോടെ പാകിസ്ഥാന്‍ നാലാം സ്ഥാനത്തെത്തി. ഇന്ത്യക്ക് 108 റേറ്റിങും പാകിസ്ഥാന് 106 റേറ്റിങുമാണ് ഉള്ളത്. ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിനത്തിന് മുന്‍പ് ഇന്ത്യക്ക് 105 റേറ്റിങ് മാത്രമാണുണ്ടായിരുന്നത്. എന്നാല്‍ ഇംഗ്ലണ്ടിനെ 10 വിക്കറ്റിന് തകര്‍ത്തതോടെ ഇന്ത്യ 105‑ല്‍ നിന്ന് 108 റേറ്റിങ്ങിലേക്കുയര്‍ന്നു.
ന്യൂസിലന്‍ഡാണ് നിലവില്‍ ഏകദിനത്തിലെ തലപ്പത്തുള്ളവര്‍. അവര്‍ക്കു 126 പോയിന്റുണ്ട്. രണ്ടാമത് ഇംഗ്ലണ്ടാണ്. അവരുടെ സമ്പാദ്യം 122 പോയിന്റുമാണ്. സമീപകാലത്തു ഐസിസി റാങ്കിങ്ങില്‍ പല ടീമുകളും നേട്ടമുണ്ടാക്കിയിരുന്നു. ഇംഗ്ലണ്ടും പാകിസ്ഥാനുമൊക്കെ ഇക്കൂട്ടത്തിലുണ്ട്. നേരത്തേ നെതര്‍ലാന്‍ഡ്‌സിനെതിരേ നേടിയ വമ്പന്‍ വിജയമാണ് ഇംഗ്ലണ്ടിനെ രണ്ടാംസ്ഥാനം ഭദ്രമാക്കാന്‍ സഹായിച്ചത്. പാകിസ്ഥാനാവട്ടെ കഴിഞ്ഞ മാസം വെസ്റ്റിന്‍ഡീസിനെതിരെ നേടിയ 3–0ന്റെ പരമ്പര വിജയത്തോടെ മൂന്നാം റാങ്കിലുമെത്തുകയായിരുന്നു. ശ്രീലങ്കയ്‌ക്കെതിരായ പരമ്പരയില്‍ തോറ്റ ഓസ്‌ട്രേലിയ അഞ്ചാം റാങ്കിലേക്ക് വീണു. ദക്ഷിണാഫ്രിക്ക, ബംഗ്ലാദേശ്, ശ്രീലങ്ക, വെസ്റ്റിന്‍ഡീസ്, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളാണ് ആറുമുതല്‍ പത്തുവരെയുള്ള സ്ഥാനങ്ങളില്‍.
English Summary:India is behind Pakistan
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.