ഡൽഹി കലാപക്കേസുമായി ബന്ധപ്പെട്ട് പ്രാധാന്യമില്ലാത്തതും അപ്രസക്തവുമായ സാക്ഷികളെ ഉള്‍പ്പെടുത്തിയതിന് പ്രോസിക്യൂട്ടര്‍ക്ക് പിഴ. അഡീഷണല്‍ സെഷന്‍സ് ജഡ്‍ജി പുലസ്ത്യ പ്രമാചലയാണ് പ്രോസിക്യൂട്ടര്‍ക്ക് 5000 പിഴ ചുമത്തിയത്. കോടതിയുടെ സമയവും സര്‍ക്കാര്‍ പണവും പാഴാക്കിയതിന് പ്രോസിക്യൂട്ടറെയും അന്വേഷണ ഉദ്യോഗസ്ഥരേയും കോടതി ശാസിച്ചു. ദൃക്സാക്ഷിയുടെ പേര് കോടതി ഒഴിവാക്കി. അനാവശ്യ സാക്ഷികളെ വിചാരണയിൽ നിന്ന് ഒഴിവാക്കണമെന്ന് ആവർത്തിച്ചുള്ള നിർദ്ദേശങ്ങൾ നൽകിയിട്ടും പ്രോസിക്യൂഷൻ അത് ചെയ്യുന്നതിൽ പരാജയപ്പെട്ടുവെന്ന് കോടതി വിമര്‍ശിച്ചു.
നേരത്തെ നടന്ന വിസ്താരത്തിൽ, സാക്ഷിക്ക് കേസിൽ പ്രസക്തിയില്ലെന്ന് നിരീക്ഷിച്ച ജഡ്ജി അദ്ദേഹത്തെ വിട്ടയച്ചിരുന്നു. എന്നാൽ, പ്രോസിക്യൂഷൻ സാക്ഷിയെ കേസിൽ നിന്ന് ഒഴിവാക്കാതെ വീണ്ടും സമൻസ് അയച്ച് വിളിച്ച് വരുത്തുകയായിരുന്നു. 2020 ഫെബ്രുവരിയിലാണ് ഡല്‍ഹി കലാപം നടക്കുന്നത്. അക്രമത്തിൽ 53 പേർ കൊല്ലപ്പെടുകയും നൂറുകണക്കിന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കൊല്ലപ്പെട്ടവരിൽ ഭൂരിഭാഗവും മുസ്‌ലിങ്ങളാണ്.
English Sumamry: Delhi riots: fine for producing unnecessary witnesses
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.