30 April 2024, Tuesday

ട്രെയിനി കേഡറ്റിന്റെ മരണം; ഇന്ത്യന്‍ എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ക്കെതിരെ കൊലക്കുറ്റം

Janayugom Webdesk
ബംഗളുരു
September 25, 2022 2:39 pm

എയര്‍ഫോഴ്സ് ടെക്നിക്കല്‍ കോളജില്‍ ട്രെയിനി കേഡറ്റിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ആറ് ഇന്ത്യന്‍ എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തി കേസെടുത്തു. ട്രെയിനി കേഡറ്റ് അങ്കിത് ഝാ(27)യെ എയര്‍ഫോഴ്സ് ടെക്നിക്കല്‍ കോളജിലെ (എഎഫ്ടിസി) മുറികളിലൊന്നില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. നാലോ അഞ്ചോ ദിവസം മുമ്പാണ് മരണം നടന്നതെന്നാണ് പൊലീസ് സംശയിക്കുന്നത്. സഹോദരന്‍ അമന്‍ ഝായുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി.

ശനിയാഴ്ച പുലര്‍ച്ചെ 4.30 ഓടെ ഗംഗമ്മന ഗുഡി പൊലീസ് സ്റ്റേഷനിലെത്തിയ തന്റെ മുന്നില്‍ വെച്ച് തെളിവുകള്‍ നശിപ്പിക്കാന്‍ ഇന്ത്യന്‍ എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ ശ്രമിച്ചെന്നും താനപ്പോള്‍ അവിടെയെത്തുമെന്നത് അവരെങ്ങനെ അറിഞ്ഞെന്ന് മനസിലാകുന്നില്ലെന്നും അമന്‍ ഝാ പറഞ്ഞു. എന്നാല്‍ മരണ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നും, പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിന് കാത്തിരിക്കുകയാണെന്നും, തുടരന്വേഷണം നടക്കുന്നുണ്ടെന്നും പൊലീസ് പറഞ്ഞു. പരാതി നല്‍കിയ ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്തിട്ടില്ലെങ്കിലും ഇന്ത്യന്‍ വ്യോമസേന സഹകരണം ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും പൊലീസ് ഉദ്യോഗസ്ഥര്‍ പ്രതികരിച്ചു.

Eng­lish sum­ma­ry; Death of trainee cadet; Mur­der charges against Indi­an Air Force personnel

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.