22 May 2024, Wednesday

Related news

May 18, 2024
May 18, 2024
May 18, 2024
May 16, 2024
May 12, 2024
May 12, 2024
May 12, 2024
May 10, 2024
May 7, 2024
May 4, 2024

സുഹൃത്തിന്റെ വീട്ടില്‍ നിന്ന്‌ സ്വര്‍ണം മോഷ്ടിച്ചു: പൊലീസുകാരൻ അറസ്റ്റില്‍

Janayugom Webdesk
കൊച്ചി
October 21, 2022 2:35 pm

സുഹൃത്തിന്റെ വീട്ടില്‍ നിന്ന്‌ പത്ത് പവന്‍ സ്വര്‍ണം മോഷ്ടിച്ച കേസില്‍ പൊലീസ് ഉദ്യോഗസ്ഥൻ അറസ്റ്റില്‍. എ ആര്‍ ക്യാമ്പിലെ പൊലീസുകാരന്‍ അമല്‍ദേവ് ആണ് പിടിയിലായത്. മോഷ്ടിച്ച സ്വര്‍ണം പണയംവെച്ച് തന്റെ ബാധ്യതകള്‍ തീര്‍ക്കാനായിരുന്നു ഇയാളുടെ ശ്രമം.

ഞാറക്കല്‍ പോലീസ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്. അമലിന്റെ അയല്‍ക്കാരനും ഉറ്റ സുഹൃത്തുമായ നിതിന്‍ എന്നയാളുടെ ഭാര്യയുടെ മാലയാണ് പ്രതി മോഷ്ടിച്ചത്. വീട്ടില്‍ അമല്‍ എത്തിയതിന് ശേഷമാണ് മാല മോഷണം പോയത്. അമല്‍ മാത്രമാണ് ഈ സമയം വീട്ടില്‍ വന്നതെന്ന് നിതിന്റെ അച്ഛന്‍ നടേശന്‍ പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

തുടര്‍ന്നാണ് പോലീസ് അമലിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തത്. മോഷ്ടിച്ച മാല പണയംവെച്ച സ്ഥലത്ത് എത്തിച്ച് തെളിവെടുത്ത ശേഷം ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യും.

Eng­lish Sum­ma­ry: Police offi­cer arrest­ed in theft case
You may also like this video

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.