21 January 2025, Tuesday
KSFE Galaxy Chits Banner 2

Related news

January 6, 2025
December 19, 2024
November 28, 2024
November 14, 2024
November 11, 2024
November 4, 2024
October 30, 2024
October 11, 2024
October 2, 2024
September 27, 2024

വടക്കഞ്ചേരി ബസപകടം; കെഎസ്ആര്‍ടിസി ഡ്രൈവറുടെ ഭാഗത്തും വീഴ്ച

Janayugom Webdesk
പാലക്കാട്
October 30, 2022 3:00 pm

വടക്കഞ്ചേരി അപകടത്തില്‍ കെഎസ്ആര്‍ടിസി ഡ്രൈവറുടെ ഭാഗത്തും വീഴ്ച ഉണ്ടെന്ന് നാറ്റ്പാക്ക് അന്വേഷണത്തില്‍ കണ്ടെത്തല്‍. അമിതവേഗതയില്‍ ആയിരുന്ന ബസ് വേഗതകുറച്ച് പെട്ടെന്ന് നടു റോഡില്‍ നിര്‍ത്തിയത് അപകടത്തിന്റെ തീവ്രത കൂട്ടുകയായിരുന്നുവെന്നാണ് കണ്ടെത്തല്‍. എന്നാല്‍ അപകടത്തിന്റെ പ്രധാന ഉത്തരവാദി ടൂറിസ്റ്റ് ബസ് ഡ്രൈവര്‍ എന്നും കണ്ടെത്തി. മുന്നിലുണ്ടായിരുന്ന കാറിനെ മറികടക്കാനുള്ള ശ്രമത്തിനിടെ ടൂറിസ്റ്റ് ബസ് നിയന്ത്രണം വിട്ട് കെഎസ്ആര്‍ടിസി ബസിന്റെ പിന്നില്‍ ഇടിച്ചുകയറുകയായിരുന്നു.

എറണാകുളം മുളന്തുരുത്തി ബസേലിയസ് വിദ്യാനികേതന്‍ സ്‌കൂളില്‍ നിന്ന് വിനോദയാത്രയ്ക്ക് പോയ കുട്ടികളുടെ സംഘമായിരുന്നു ടൂറിസ്റ്റ് ബസില്‍ ഉണ്ടായിരുന്നത്. കൊട്ടാരക്കര കോയമ്പത്തൂര്‍ സൂപ്പര്‍ഫാസ്റ്റ് ബസിലാണ് ടൂറിസ്റ്റ് ബസ് ഇടിച്ചത്. അപകടത്തില്‍ ഒന്‍പത് പേരാണ് മരിച്ചത്.

Eng­lish sum­ma­ry; Vadakkencher­ry bus ac_cident; Fail­ure on the part of KSRTC dri­ver too

You may also like this video;

24ാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ആഹ്വാനം | CPI Party Congress | Janayugom Editorial

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.