13 November 2024, Wednesday
KSFE Galaxy Chits Banner 2

ഒഡിഷയില്‍ റഷ്യൻ പൗരന്മാരുടെ മരണത്തില്‍ ദുരൂഹതയില്ലെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്; ചോദ്യങ്ങള്‍ ബാക്കി

Janayugom Webdesk
December 30, 2022 3:05 pm

ഒഡിഷയിലെ റായഗഡ ജില്ലയിലെ ഹോട്ടലില്‍ രണ്ട് റഷ്യൻ സഞ്ചാരികള്‍ മരിച്ച സംഭവത്തില്‍ ദുരൂഹതകളൊന്നും കണ്ടെത്താനായില്ലെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. അതേസമയം അസ്വാഭാവിക മരണമെന്ന നിലയില്‍ ക്രൈംബ്രാഞ്ച് അന്വേഷണം തുടരുകയാണ്. അതേസമയം ഇരു മൃതദേഹങ്ങളും അതിവേഗം സംസ്കരിച്ചതിലും റഷ്യൻ നിയമസഭാംഗമായ പാവെല്‍ ആന്റോവിന്റെ (65) ആന്തരികാവയവങ്ങള്‍ സംരക്ഷിക്കാത്തതിലും ദുരൂഹത ബാക്കിയാണ്.

ഡിസംബര്‍ 22ന് വ്ലാദിമിര്‍ ബിദനോവ് റായഗഡയിലെ സായ് ഇന്റര്‍നാഷണല്‍ ഹോട്ടലിലെ മുറിയില്‍ വീണ് മരിച്ചതോടെയാണ് ദുരൂഹമായ സംഭവങ്ങളുടെ തുടക്കം. 24ന് അദ്ദേഹത്തിന്റെ സുഹൃത്ത് ആന്റോവ് അതേ ഹോട്ടലിന്റെ മൂന്നാം നിലയിലെ ടെറസില്‍ നിന്നും വീണ് മരിക്കുകയും ചെയ്തു. ബിദനോവിന്റെ മരണം ഹൃദയാഘാതം മൂലമാണെന്നും ആന്റോവിന്റേത് വീണപ്പോള്‍ ഉണ്ടായ ആന്തരിക പരിക്കുകള്‍ മൂലമാണെന്നുമാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്.

റഷ്യയുടെ യുക്രൈൻ അധിനിവേശത്തിന് ശേഷം നിരവധി റഷ്യക്കാര‍്‍ ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ടതിനാല്‍ ആന്റോവിന്റെ മരണം ലോകവ്യാപകമായി ശ്രദ്ധിക്കപ്പെട്ടിരുന്നു. റഷ്യയിലെ വ്ലാദിമിര്‍ ഒബ്ലാസ്റ്റ് പ്രവിശ്യയില്‍ നിന്നുള്ള നിയമസഭാംഗമാണ് ആന്റോവ്. ക്വൈവിലെ ജനവാസ മേഖലയില്‍ റഷ്യ നടത്തിയ മിസൈല്‍ ആക്രമണത്തെ അദ്ദേഹം ഈ വര്‍ഷം ആദ്യം വിമര്‍ശിച്ചെങ്കിലും പിന്നീട് പ്രസ്താവന പിന്‍വലിച്ചു.

ഡിസംബര്‍ 21നാണ് ആന്റോവും ബിദനോവും ഉള്‍പ്പെടെയുള്ള നാലംഗ റഷ്യൻ സംഘം അവരുടെ ടൂറിസ്റ്റ് ഗൈഡ് ജിതേന്ദ്ര സിംഗിനൊപ്പം സായ് ഇന്റര്‍നാഷണലില്‍ മുറിയെടുത്തത്. ഒരു ദിവസം മാത്രം തങ്ങാനായിരുന്നു വന്നതെങ്കിലും ബിദനോവിന്റെ മരണത്തെ തുടര്‍ന്ന് യാത്ര നീട്ടുകയായിരുന്നു. അയല്‍ ജില്ലയായ കന്ധമാലിലെ പ്രമുഖ വിനോദ സഞ്ചാര കേന്ദ്രമായ ദാരിംഗ്ബാദി സന്ദര്‍ശിച്ച ശേഷമാണ് അവര്‍ ഇവിടെയെത്തിയത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന മറ്റ് രണ്ട് പേരായ നതാലിയ പനസെങ്കോ, മിഖായില്‍ ടുറോവ് എന്നിവരെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു.

പതിവില്ലാത്ത വിധം ധൃതിപിടിച്ച് മൃതദേഹങ്ങള്‍ സംസ്കരിച്ചതിലാണ് ക്രൈംബ്രാഞ്ചിന് സംശയം. അതേസമയം ബന്ധുക്കളുടെ അനുവാദത്തോടെയായിരുന്നു ഇതെന്നാണ് പോലീസിന്റെ വിശദീകരണം.
Eng­lish Sum­mery: Odisha: Post-Mortem Reports of Dead Russ­ian Tourists Find No Foul Play, But Ques­tions Remain
You May Also Like This Video

TOP NEWS

November 13, 2024
November 13, 2024
November 13, 2024
November 13, 2024
November 13, 2024
November 13, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.