27 April 2024, Saturday

Related news

April 17, 2024
April 13, 2024
April 13, 2024
April 3, 2024
March 22, 2024
March 18, 2024
February 11, 2024
January 30, 2024
January 1, 2024
December 27, 2023

കണ്ണില്ലാ ക്രൂരത ; വീണ്ടും മൂന്ന് മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ 17 കാരന്‍ ബലാത്സംഗം ചെയ്തു

Janayugom Webdesk
ഇറ്റാ
August 16, 2021 4:52 pm

ഉത്തര്‍പ്രദേശിലെ ഇറ്റാ ജില്ലയില്‍ മൂന്ന് മാസം പ്രായമുള്ള പെണ്‍കുട്ടിയെ 17 വയസുകാരന്‍ ബലാത്സംഗം ചെയ്‌തെന്ന് പരാതി. സംഭവത്തിന് ശേഷം പ്രതി ഒളിവില്‍ പോയെന്നാണ് പൊലീസ് പറയുന്നത്. പെണ്‍കുഞ്ഞ് നിലവില്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്.

സംഭവത്തെ കുറിച്ച്‌ പൊലീസ് പറയുന്നതിങ്ങനെ

കുഞ്ഞിനെ ഉറക്കിക്കിടത്തിയ ശേഷം അമ്മ പുറത്തേക്ക് പോവുകയായിരുന്നു. ഈ സമയം പുറത്തു ഗ്രൗന്‍ഡില്‍ കളിക്കുകയായിരുന്ന കുട്ടികളെയാണ് കുഞ്ഞിനെ നോക്കാന്‍ ഏല്‍പിച്ചത്.

അയല്‍ക്കാരനായ 17 കാരന്‍ കുഞ്ഞിന്‍റെ കരച്ചിലടക്കാന്‍ ശ്രമിക്കുന്നതാണ് തിരിച്ചുവന്നപ്പോള്‍ അമ്മ കണ്ടത്. കുഞ്ഞ് മലമൂത്ര വിസര്‍ജനം നടത്തിയെന്നും താന്‍ അത് വൃത്തിയാക്കിയെന്നും അയാള്‍ അമ്മയോട് പറഞ്ഞെന്നും പൊലീസ് പറയുന്നു. എന്നാല്‍ അമ്മ നോക്കിയപ്പോള്‍ കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളില്‍ നിന്നും ചോരയൊലിക്കുന്നതാണ് കണ്ടതെന്നും, കുട്ടിയെ ഉടന്‍ തന്നെ അടുത്തുള്ള ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തുവെന്നാണ് വിവരം.

സംഭവത്തില്‍ ഐപിസി സെക്ഷന്‍ 376 (ബലാത്സംഗം), പോക്സോ നിയമത്തിലെ വകുപ്പുകള്‍ എന്നിവ പ്രകാരം എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് ഡെപ്യൂടി പൊലീസ് സൂപ്രണ്ട് രാജ് കുമാര്‍ സിംഗ് പറഞ്ഞു. പ്രതിയെ പിടികൂടാന്‍ നാലംഗ സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.

Eng­lish sum­ma­ry; A 17-year-old man has raped a three-month-old baby girl

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.