15 July 2025, Tuesday
KSFE Galaxy Chits Banner 2

Related news

July 2, 2025
June 26, 2025
May 19, 2025
May 14, 2025
April 30, 2025
April 28, 2025
March 27, 2025
February 5, 2025
February 5, 2025
January 20, 2025

വീട്ടുജോലിക്ക് നിന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; ആർമി മേജറും ഭാര്യയും അറസ്റ്റിൽ

Janayugom Webdesk
ഹഫ്‌ലോങ്
September 27, 2023 1:36 pm

വീട്ടുജോലിക്കാരിയെ പീഡിപ്പിച്ചെന്നാരോപിച്ച് ആസാമിലെ ദിമ ഹസാവോയിൽ ആര്‍മി മേജറിനെയും ഭാര്യയെയും അറസ്റ്റ് ചെയ്തു. വീട്ടുജോലിക്കായി നിര്‍ത്തിയ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെയാണ് ഇവര്‍ ശാരീരിക പീഡനത്തിനിരയാക്കിയത്. 

“കരസേനാ മേജർക്കും ഭാര്യയ്ക്കും എതിരെ പ്രഥമദൃഷ്ട്യാ തെളിവുകൾ കണ്ടെത്തി, കേസുമായി ബന്ധപ്പെട്ട് അവരെ അറസ്റ്റ് ചെയ്യുകയും ജുഡീഷ്യൽ കസ്റ്റഡിയിലേക്ക് മാറ്റുകയും ചെയ്തു. സംഭവത്തില്‍ കൂടുതൽ അന്വേഷണം നടക്കുന്നു. പ്രതികള്‍ക്കെതിരെ കർശന നടപടിയെടുക്കും,” എസ്പി മായങ്ക് കുമാർ പറഞ്ഞു. 

ഇന്ത്യൻ ശിക്ഷാ നിയമം, എസ്‌സി, എസ്ടി (അതിക്രമങ്ങൾ തടയൽ) നിയമം, ലൈംഗിക കുറ്റകൃത്യങ്ങളിൽ നിന്ന് കുട്ടികളെ സംരക്ഷിക്കൽ (പോക്‌സോ) ആക്‌ട് എന്നിവയുടെ വിവിധ വകുപ്പുകൾ പ്രകാരമാണ് ഹഫ്‌ലോംഗ് പോലീസ് സ്‌റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നതെന്ന് കുമാർ പറഞ്ഞു. പെൺകുട്ടിക്ക് ചികിത്സ ഉൾപ്പെടെ ആവശ്യമായ സഹായങ്ങൾ നൽകുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Eng­lish Sum­ma­ry: A minor domes­tic work­er was molest­ed; Army Major and his wife arrested

You may also like this video

Kerala State - Students Savings Scheme

TOP NEWS

July 14, 2025
July 14, 2025
July 14, 2025
July 14, 2025
July 14, 2025
July 14, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.