26 April 2024, Friday

Related news

April 17, 2024
April 13, 2024
April 13, 2024
April 5, 2024
April 4, 2024
April 3, 2024
April 3, 2024
April 2, 2024
March 31, 2024
March 30, 2024

ഒമ്പത് വയസുകാരി മരിച്ചത് ലൈംഗികാതിക്രമത്തിനിടെ ശ്വാസംമുട്ടിയെന്ന് പൊലീസ്

Janayugom Webdesk
ന്യൂഡൽഹി
September 22, 2021 3:37 pm

ഡൽഹി കന്റോൺമെന്റ് ഏരിയയ്ക്ക് സമീപം മരിച്ചനിലയിൽ കണ്ടെത്തിയ ഒമ്പത് വയസുകാരി ലൈംഗികാതിക്രമത്തിനിടെ ശ്വാസംമുട്ടി മരിച്ചതാണെന്ന് ഡൽഹി പൊലീസ് കോടതിയെ അറിയിച്ചു. ആഗസ്ത് രണ്ടാം തിയ്യതിയാണ് ശ്മശാനത്തിലെ കൂളറിൽ നിന്ന് വെള്ളമെടുക്കാൻ എത്തിയ 9 വയസുകാരിയെ രാധേ ശ്യാം എന്ന പുരോഹിതനും കുൽദീപ് സിങ്, സലിം അഹ്മദ്, ലക്ഷ്മി നാരായണൻ തുടങ്ങിയവരും ചേർന്ന് ബലാൽസംഗം ചെയ്ത് കൊലപ്പെടുത്തിയത്. പ്രതികൾക്കെതിരേ പോക്സോ, പട്ടിക ജാതി പട്ടിക വർഗ പീഡന നിരോധന നിയമം തുടങ്ങിയവ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

 


ഇതുകൂടി വായിക്കുക: യുപിയിൽ അഞ്ച് ലക്ഷം സർക്കാർ തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നു

 


 

ഡൽഹി കന്റോൺമെന്റ് പ്രദേശത്തെ പുരാന നഗറിലെ താമസക്കാരിയാണ് കൊലചെയ്യപ്പെട്ട പെൺകുട്ടി. മുഖ്യപ്രതി രാധേ ശ്യാം മുഖ്യ പുരോഹിതനായ ശ്മശാനത്തിലെ കൂളറിൽ നിന്ന് വെള്ളമെടുക്കാനായിരുന്നു പെൺകുട്ടി എത്തിയത്. അവിടെയുണ്ടായിരുന്ന പ്രതികൾ രാധേ ശ്യാമിന്റെ നേതൃത്വത്തിൽ പെൺകുട്ടിയെ ബലാൽസംഗം ചെയ്തു. അതിനിടയിൽ വായപൊത്തിപ്പിടിച്ചിരുന്നു. ഒരു പ്രതി കൈകൾ ചേർത്ത് പിടിച്ചു. തുടർന്നാണ് പെൺകുട്ടി മരിച്ചത്- പൊലീസ് കോടതിയിൽ ഹാജരാക്കിയ റിപ്പോർട്ടിൽ പറയുന്നു.

രാധേ ശ്യാം പെൺകുട്ടിയുടെ അമ്മയെ ശ്മശാനത്തിലേക്ക് വിളിപ്പിക്കുകയും മകൾ കൂളറിൽ നിന്ന് ഷോക്കേറ്റ് മരിച്ചെന്ന് അറിയിക്കുകയുമായിരുന്നു. പൊലീസിനെ വിവരമറിയിക്കണമെന്ന് അമ്മ ആവശ്യപ്പെട്ടെങ്കിലും പോസ്റ്റ്മോർട്ടം ചെയ്യേണ്ടി വരുമെന്നും കുട്ടിയുടെ അവയവങ്ങൾ മോഷ്ടിക്കപ്പെടുമെന്നും അയാൾ ഭീഷണിപ്പെടുത്തി. തുടർന്ന് ചിതയിൽ കത്തിക്കൊണ്ടിരുന്ന മറ്റൊരു മൃതദേഹത്തിനൊപ്പമിട്ട് നിർബന്ധിച്ച് കുട്ടിയുടെ മ‍ൃതദേഹം കത്തിക്കുകയായിരുന്നു.

 

Eng­lish sum­ma­ry: A nine-year-old girl was killed dur­ing a sex­u­al assault in Delhi

you may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.