29 May 2024, Wednesday

Related news

May 21, 2024
May 19, 2024
May 18, 2024
May 18, 2024
May 17, 2024
May 17, 2024
May 17, 2024
April 28, 2024
April 10, 2024
April 5, 2024

ബിജെപിയുടെ ബി ടീമായി എഎപി ; തീവ്ര ഹിന്ദുത്വ നിലപാട്

Janayugom Webdesk
ന്യൂഡൽഹി
October 30, 2022 11:07 pm

ഗുജറാത്തിലുള്‍പ്പെടെ അധികാരം ലക്ഷ്യമിടുന്ന ആംആദ്മി പാര്‍ട്ടി (എഎപി) ബിജെപിയെ വെല്ലുന്ന തീവ്ര ഹിന്ദുത്വ നിലപാട് ആവര്‍ത്തിക്കുന്നു.
രാജ്യവ്യാപകമായി ഏക സിവില്‍കോഡ് വേണമെന്ന ആവശ്യമുന്നയിച്ച പാര്‍ട്ടി അധ്യക്ഷന്‍ അരവിന്ദ് കെജ്‌രിവാള്‍ ഇക്കാര്യത്തില്‍ ബിജെപിയുടേത് ഇരട്ടത്താപ്പാണെന്ന് കുറ്റപ്പെടുത്തുകയും ചെയ്തു.
പഞ്ചാബ് മുഖ്യമന്ത്രി ഭഗ‌വന്ത് മന്നിന്റെ സാന്നിധ്യത്തിലായിരുന്നു കെജ്‌രിവാള്‍ നിലപാട് വ്യക്തമാക്കിയത്. കഴിഞ്ഞ ദിവസമാണ് പഞ്ചാബിലെ റാലിയില്‍ എഎപി, ബിജെപിയുടെ ബി ടീമല്ലെന്ന് ഭഗവന്ത് മന്‍ പ്രസംഗിച്ചത്.
വികസനം, അഴിമതി രഹിതമെന്ന പേരില്‍ രംഗത്തെത്തിയ ആം ആദ്മി പാര്‍ട്ടി ആദ്യ അധികാരം കിട്ടിയ ഡല്‍ഹിയില്‍ തങ്ങളുടെ മുദ്രാവാക്യങ്ങളില്‍ നിന്ന് അകലുന്ന ഭരണമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. കോവിഡ് കാലത്ത് വന്‍ പ്രതിസന്ധി ദൃശ്യമായ സംസ്ഥാനങ്ങളില്‍ ഒന്നായിരുന്നു ഡല്‍ഹി. അഴിമതിയുടെ കാര്യത്തിലും ഡല്‍ഹി സര്‍ക്കാര്‍ ആരോപണം നേരിടുന്നുണ്ട്. രണ്ടാമത് ഭരണം കിട്ടിയ പഞ്ചാബില്‍ അധികാരമേറ്റ് ആഴ്ചകള്‍ക്കകമാണ് അഴിമതിയുടെ പേരില്‍ മന്ത്രിയുടെ രാജി വാങ്ങേണ്ടിവന്നത്. ഇവിടെ എഎപി മന്ത്രിമാര്‍ ആള്‍ദൈവങ്ങളുടെ പരിപാടികളില്‍ പങ്കെടുത്ത് ഹിന്ദുത്വ നിലപാടുകള്‍ പ്രകടിപ്പിച്ചുകൊണ്ടിരിക്കുന്നുണ്ട്. ബലാത്സംഗക്കേസില്‍ ജയിലിലായ റാം റഹീം എന്ന ആള്‍ദൈവം പരോളിലിറങ്ങി നടത്തിയ വര്‍ഗീയ പരിപാടിയില്‍ എഎപി മന്ത്രി ഫൗജ സിങ്ങാണ് പങ്കെടുത്തത്.
ബിജെപി ഉയര്‍ത്തുന്ന ഹിന്ദുത്വ കാര്‍ഡിന് പകരം അതിനെക്കാള്‍ തീവ്രമായ നിലപാടുകള്‍ സ്വീകരിച്ചാണ് എഎപി, ബി ടീമാകുന്നത്.
നേതാജിയുടെ ചിത്രം നോട്ടുകളില്‍ ആലേഖനം ചെയ്യണമെന്ന് ബിജെപി ആവശ്യപ്പെട്ടപ്പോള്‍ ഹിന്ദു ദൈവങ്ങളുടെ ചിത്രങ്ങള്‍ വേണമെന്നായിരുന്നു കെജ്‌രിവാളിന്റെ ആവശ്യം. ഇതുന്നയിച്ച് പ്രധാനമന്ത്രിക്ക് അദ്ദേഹം കത്തയയ്ക്കുകയും ചെയ്തു. 

Eng­lish Sum­ma­ry: AAP as B team of BJP; Extreme Hinduism

You may also like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.