26 April 2024, Friday

Related news

April 22, 2024
April 20, 2024
April 5, 2024
March 31, 2024
March 13, 2024
March 13, 2024
March 9, 2024
January 31, 2024
January 24, 2024
January 14, 2024

കോഴിക്കോട് ദൂരദർശൻ കേന്ദ്രം ഭൂതല സംപ്രേക്ഷണം നിർത്തുന്നു

Janayugom Webdesk
കോഴിക്കോട്
October 8, 2021 4:38 pm

കോഴിക്കോട് ദൂരദർശൻ ഭൂതല സംപ്രേക്ഷണം നിർത്തുന്നു. ഇതോടെ വീടിന്റെ മേൽക്കൂരയ്ക്ക് മുകളിൽ തലയുയർത്തി നിന്നിരുന്ന ആന്റിനകൾ പൂർണ്ണമായും ഓർമ്മ മാത്രമായി മാറും. പ്രസാർഭാരതി ബോർഡിന്റെ തീരുമാനപ്രകാരമാണ് കോഴിക്കോട് ദൂരദർശൻ ഒക്ടോബർ 31 മുതൽ യു എച്ച് എഫ് ചാനൽ 26 (ഫ്രീക്വൻസി 511 എം എച്ച് സെഡ്ഡ്) ഭൂതലസംപ്രേക്ഷണം അവസാനിപ്പിക്കുന്നത്. അതേസമയം, കോഴിക്കോട് ദൂരദർശന്റെ പ്രൊഡക്ഷൻ സെന്റർ തുടർന്നും പ്രവർത്തിക്കും.

രാജ്യവ്യാപകമായി ഭൂതല സംപ്രേക്ഷണം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടി. രാജ്യത്തെ 412 റിലേ കേന്ദ്രങ്ങളും പൂട്ടാനുള്ള നീക്കത്തിൽ ആദ്യ ഘട്ടത്തിൽ കോഴിക്കോട് അടക്കം കേരളത്തിലെ 11 കേന്ദ്രങ്ങളും ഉൾപ്പെടുന്നു. പതിറ്റാണ്ടുകളായി സാങ്കേതിക തലത്തിൽ ദൂരദർശന്റെ നട്ടെല്ലായിരുന്ന ഭൂതല സംപ്രേക്ഷണം ഡിജിറ്റൽ മേഖലയിലേക്ക് ചേക്കേറുന്നതിന്റെ ഭാഗമായാണ് അവസാനിപ്പിക്കുന്നത്. വിവിധ നിലയങ്ങൾ വഴി സംപ്രേക്ഷണം നടത്തുന്ന ഭൂതല സംപ്രേക്ഷണത്തിൽ നിന്ന് ഏകീകൃത സാറ്റലൈറ്റ് സാങ്കേതിക വിദ്യയിലേക്ക് ദൂരദർശനും ചേക്കേറിയതിന്റെ ഭാഗമായാണ് നിലയങ്ങൾ ഘട്ടം ഘട്ടമായി അടച്ചുപൂട്ടുന്നത്.

സ്വകാര്യ ചാനലുകൾ സാങ്കേതിക രംഗത്ത് കുതിച്ചപ്പോഴും വേഗക്കുറവിൽ ദൂരദർശൻ കാലപ്പഴക്കം വന്ന സംവിധാനത്തെ തന്നെയാണ് ആശ്രയിച്ചു പോന്നിരുന്നത്. ദൂരദർശന്റെ മുൻഗാമികളായ ലോകത്തെ പല ടെലിവിഷൻ ചാനലുകളും ഉപഗ്രഹ സംപ്രേക്ഷണത്തിലേക്ക് ചുവട് മാറിയപ്പോഴും ഭൂതലസംപ്രേക്ഷണ കേന്ദ്രങ്ങൾ നിലനിർത്തി പോന്നിരുന്നു. ഭൂതല സംപ്രേക്ഷണവുമായി ബന്ധപ്പെട്ട് നിയമിച്ച സാങ്കേതിക ജീവനക്കാരെ പുനർവിന്യസിക്കുമെന്നാണ് അറിയിക്കുന്നതെങ്കിലും ഇതെത്രത്തോളം ശരിയാകുമെന്ന് കാത്തിരുന്ന് കാണേണ്ടിവരും.

ദൂരദർശൻ മലയാളം പരിപാടികളും ഇതരഭാഷാ പരിപാടികളും മുടക്കമില്ലാതെ ദൂരദർശന്റെ ഡി ഡി ഫ്രഷ് ഡിഷ് എന്ന ഡി ടി എച്ച് ചാനലിലും മറ്റ് ഡി ടി എച്ച് ചാനലുകളിലും കേബിൾ ടിവിയിലും ലഭ്യമാണെന്ന് പ്രസാർ ഭാരതി അറിയിച്ചു.  അനലോഗ് ഭൂതലസംപ്രേഷണ സംവിധാനം പൂർണമായും അവസാനിപ്പിക്കാനുള്ള ഒരുക്കത്തിന്റെ ആദ്യപടിയായി തിരുവനന്തപുരം ദൂരദർശൻ കേന്ദ്രത്തിലെ അനലോഗ് സംപ്രേഷണം രണ്ടു വർഷം മുമ്പ് അവസാനിപ്പിച്ചിരുന്നു.

ENGLISH SUMMARY:about Kozhikode Door­dar­shan station
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.