5 November 2024, Tuesday
KSFE Galaxy Chits Banner 2

Related news

August 15, 2024
May 31, 2024
April 23, 2024
March 14, 2024
March 3, 2024
March 1, 2024
January 22, 2024
December 18, 2023
December 4, 2023
December 3, 2023

400 രൂപ മോഷ്ടിച്ചെന്ന് ആരോപണം; അഞ്ചാം ക്ലാസുകാരിയെ ചെരുപ്പുമാലയിട്ട് നടത്തിച്ചു

Janayugom Webdesk
ഭോപ്പാല്‍
December 7, 2022 3:30 pm

ഹോസ്റ്റലില്‍ നിന്ന് പണം മോഷ്ടിച്ചെന്ന് ആരോപിച്ച് അഞ്ചാം ക്ലാസുകാരിയെ ചെരുപ്പ് മാലയണിയിച്ച് നടത്തിയതായി പരാതി. സംഭവം മധ്യപ്രദേശിലെ ബേത്തൂല്‍ ജില്ലാ ഭരണകൂടം അന്വേഷണത്തിന് ഉത്തരവിട്ടു. ദംജിപുര ഗ്രാമത്തിലെ സര്‍ക്കാര്‍ ആദിവാസി പെണ്‍കുട്ടിളുടെ ഹോസ്റ്റലിലെ വനിതാ സൂപ്രണ്ടന്റാണ് പെണ്‍കുട്ടിക്ക് ചെരുപ്പ് മാലയണിയിച്ചത്. പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങള്‍ ചൊവ്വാഴ്ച ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കുകയായിരുന്നു.

പരാതിക്ക് പിന്നാലെ അന്വേഷണത്തിന് ഉത്തരവിട്ടതായി ജില്ലാ കലക്ടര്‍ പറഞ്ഞു.റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശനനടപടി സ്വീകരിക്കുമെന്ന് കളക്ടര്‍ വ്യക്തമാക്കി. വനിതാ സൂപ്രണ്ടിനെ തല്‍സ്ഥാനത്ത് നിന്ന് മാറ്റിയതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു. കഴിഞ്ഞയാഴ്ച മകളെ കാണാന്‍ ഹോസ്റ്റലില്‍ എത്തിയപ്പോളാണ് വിവരം അറിഞ്ഞതെന്ന് പിതാവ് പറയുന്നു. മറ്റൊരു പെണ്‍കുട്ടിയുടെ 400 രൂപ മോഷ്ടിച്ചെന്നാരോപിച്ചാണ് സൂപ്രഡിന്റെ ശിക്ഷാ നടപടി. 

പ്രേതമായി തോന്നിപ്പിക്കാന്‍ മകളെ മേയ്ക്കപ്പ് ഇടുവിച്ച ശേഷം കഴുത്തില്‍ ചെരുപ്പ് മാലയിട്ട് ഹോസ്റ്റലിലൂടെ നടത്തിക്കുകയായിരുന്നെന്ന് പിതാവ് പറഞ്ഞു. ഹോസ്റ്റല്‍ സൂപ്രണ്ടിനെ തത്സ്ഥാനത്ത് നിന്ന് നീക്കിയതായി ട്രൈബല്‍ അഫയേഴ്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് അസിസ്റ്റന്റ് കമ്മീഷണര്‍ ശില്‍പ ജെയിന്‍ പറഞ്ഞു. അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടര്‍നടപടി സ്വീകരിക്കുമെന്നും ജെയിന്‍ പറഞ്ഞു.

Eng­lish Summary:Accused of steal­ing 400; The 5th class girl was made to wear a necklace
You may also like this video

TOP NEWS

November 5, 2024
November 5, 2024
November 5, 2024
November 5, 2024
November 5, 2024
November 5, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.