26 April 2024, Friday

കൊച്ചി കപ്പൽശാലയിൽ അഫ്ഗാൻ പൗരൻ; കേസ് എൻഐഎയ്ക്ക്

Janayugom Webdesk
കൊച്ചി:
September 6, 2021 9:34 pm

കൊച്ചി കപ്പൽശാലയിൽ അഫ്ഗാൻ പൗരൻ ജോലി ചെയ്ത കേസ് എൻഐഎയ്ക്കു വിടാൻ പൊലീസ് ശുപാർശ. സംഭവത്തിൽ ചാരവൃത്തി സംശയം ഉയർന്നിട്ടുള്ളതിനാലാണ് എൻഐഎയ്ക്കു കൈമാറാൻ പൊലീസ് തീരുമാനിച്ചത്. അന്വേഷണം എൻഐഎയ്ക്കു വിടുന്നതു സംസ്ഥാന സർക്കാരിന്റെ തീരുമാനത്തിനു വിട്ടിരിക്കുകയാണെന്ന് പൊലീസ് വ്യക്തമാക്കി. 

രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട സംഭവമായതിനാൽ കേസ് എൻഐഎ അന്വേഷിക്കണം എന്നാണ് പൊലീസ് നിലപാട്. കേസിൽ അറസ്റ്റിലായ ഈദ്ഗുൽ വർഷങ്ങളോളം പാകിസ്ഥാനിൽ ജോലി ചെയ്തിരുന്നതായി നേരത്തെ ചോദ്യം ചെയ്യലിൽ കണ്ടെത്തിയിരുന്നു.
അതേസമയം അഫ്ഗാൻ പൗരൻ ഈദ്ഗുൽ കൊച്ചി കപ്പൽശാലയിൽ ജോലി ചെയ്ത സംഭവത്തിൽ ഇയാളുടെ ബന്ധുക്കളെ പൊലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്.

പ്രതിയുടെ അമ്മയുടെ സഹോദരൻമാരായ മൂന്നുപേരാണ് അറസ്റ്റിലായിട്ടുള്ളത്. അഫ്ഗാൻ പൗരനാണെന്നതു മറച്ചു വച്ചു ജോലി തരപ്പെടുത്തി നൽകിയതിനാണ് അറസ്റ്റ്. പ്രതിക്ക് ഇന്ത്യയിൽ എത്തിയപ്പോൾ ആധാർ കാർഡ് ഉൾപ്പടെ തിരിച്ചറിയൽ കാർഡുകളും വ്യാജമായി തയാറാക്കി നൽകിയിരുന്നു. ഇതിൽ ബന്ധുക്കൾക്ക് പങ്കുണ്ടെന്നാണ് പൊലീസിനു ലഭിച്ചിരിക്കുന്ന വിവരം.

ENGLISH SUMMARY:Afghan nation­al at Cochin ship­yard; Case to NIA
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.