അഗ്നിപഥ് പദ്ധതിക്കെതിരെ സമർപ്പിച്ച ഹർജികൾ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് പൊതുതാത്പര്യ ഹർജികൾ പരിഗണിക്കുന്നത്.
പദ്ധതിയെ ചോദ്യം ചെയ്ത് 31 ഉദ്യോഗാർത്ഥികൾ അടക്കമാണ് സുപ്രീം കോടതിയെ സമീപിച്ചത്. നിലവിലെ റിക്രൂട്ട്മെന്റ് നടപടികളിലൂടെ കടന്നുപോകുന്ന ഉദ്യോഗാർത്ഥികൾക്ക് അഗ്നിപഥ് പദ്ധതി ബാധകമാക്കരുതെന്നാണ് ഹർജികളിലെ ആവശ്യം.
പദ്ധതി, സായുധ സേനയെയും രാജ്യത്തെയും ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി പൊതുപ്രവർത്തകനായ മനോഹർലാൽ ശർമയും ഹർജി സമർപ്പിച്ചിരുന്നു. കടുത്ത പ്രതിഷേധങ്ങൾക്കിടെ അഗ്നിപഥ് രജിസ്ട്രേഷൻ കഴിഞ്ഞ മാസം 24ന് ആരംഭിച്ചിരുന്നു.
ജൂലൈ അഞ്ച് വരെ അപേക്ഷകൾ നൽകാം. അന്തിമ നിയമന പട്ടിക ഡിസംബർ 11 ന് പുറത്തിറക്കും. ഇക്കൊല്ലം മൂവായിരം പേർക്കാണ് നിയമനം.
English summary;Agnipath: The Supreme Court will consider the petitions today
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.