1 May 2024, Wednesday

Related news

January 10, 2023
December 31, 2022
November 7, 2022
November 4, 2022
August 17, 2022
June 14, 2022
March 23, 2022
March 5, 2022
December 16, 2021
December 5, 2021

അന്തരീക്ഷ മലിനീകരണം: ആയുസ് അഞ്ചുവര്‍ഷം കുറയ്ക്കും

ഇന്ത്യയില്‍ 50 കോടി പേര്‍ക്ക് 7.6 വര്‍ഷം ആയുസ് കുറയും
Janayugom Webdesk
June 14, 2022 9:39 pm

രൂക്ഷമായ അന്തരീക്ഷ മലിനീകരണം മൂലം ഇന്ത്യക്കാരുടെ ആയുസില്‍ അഞ്ച് വര്‍ഷം കുറയുന്നുവെന്ന് പഠനം. ചിക്കാഗോ സര്‍വകലാശാലയുടെ എനര്‍ജി പോളിസി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ എയര്‍ ക്വാളിറ്റി ലൈഫ് ഇന്‍ഡക്‌സ് ആണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഗംഗാസമതലത്തില്‍ വസിക്കുന്ന 50 കോടിയിലേറെ ജനങ്ങളുടെ ആയുസില്‍ 7.6 വര്‍ഷമാണ് മലിനീകരണം കാരണം നഷ്ടപ്പെടുന്നത്.
2013 മുതല്‍ ലോകത്ത് വര്‍ധിച്ച വായുമലിനീകരണത്തിന്റെ കണക്കെടുത്താല്‍ അതില്‍ 44 ശതമാനവും ഇന്ത്യയില്‍ നിന്നാണ്. ദക്ഷിണേഷ്യയിലാണ് ഏറ്റവും കൂടുതല്‍ അന്തരീക്ഷ മലിനീകരണം ഉള്ളത്. ഇന്ത്യയില്‍ ഉത്തര്‍ പ്രദേശിലെ ലഖ്‌നൗവിലാണ് ഏറ്റവും കൂടുതല്‍ വായു മലിനീകരണം. ലോകാരോഗ്യസംഘടനയുടെ അനുവദനീയമായ അളവില്‍ നിന്ന് 13 ഇരട്ടി വരും ഇത്. എന്നാല്‍ ഈ അവസ്ഥ തുടരുകയാണെങ്കില്‍ പ്രദേശത്തെ ജനങ്ങളുടെ ആയുസില്‍ നിന്ന് 12 വര്‍ഷം കുറയാന്‍ സാധ്യതയുണ്ടെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
വടക്കേ ഇന്ത്യ ഉള്‍ക്കൊള്ളുന്ന ഇന്തോ ‑ഗംഗാ സമതലമാണ് ലോകത്ത് ഏറ്റവും മലിനീകരണമുള്ള മേഖല. അന്തരീക്ഷത്തിലെ മലിനീകരണ തോത് ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡങ്ങളിലേക്ക് കുറയ്ക്കാന്‍ കഴിഞ്ഞാല്‍ യുപിയിലെ ജനങ്ങള്‍ക്ക് 8.2 വര്‍ഷം ആയുസ് വര്‍ധിക്കും. ബിഹാറില്‍ ഇത് 7.9 വര്‍ഷമാണ്. പശ്ചിമബംഗാളില്‍ 5.9 വര്‍ഷവും രാജസ്ഥാനില്‍ 4.6 വര്‍ഷവും ആയുസ് വര്‍ധിക്കുമെന്ന് പഠനം പറയുന്നു. 

740 കോടി ജനങ്ങള്‍ ഭീഷണിയില്‍

ലോകത്തെ 97.3 ശതമാനം, അതായത് 740 കോടി ജനങ്ങള്‍ സുരക്ഷിതമായ പ്രദേശങ്ങളിലല്ല താമസിക്കുന്നതെന്ന് കണ്ടെത്തി. സുരക്ഷിതമല്ലാത്ത പ്രദേശങ്ങളുടെ പട്ടികയിലുള്ള ഡല്‍ഹിയിലെ മലിനീകരണം ജനങ്ങളുടെ ജീവിത ദൈര്‍ഘ്യത്തില്‍ 10 വര്‍​ഷത്തോളം കുറവു വരുത്തുന്നുണ്ട്. ഡല്‍ഹിയിലെ മലിനീകരണ തോത് 107.6 ആണ്. ഇത് ലോകാരോഗ്യ സംഘടന നിഷ്കര്‍ഷിക്കുന്ന പരിധിയുടെ പത്തിരട്ടിയാണ്. ലോകത്തൊട്ടാകെ 2.2 വര്‍ഷം ആയുസ് കുറയുന്നതിന് മലിനീകരണം കാരണമാകുന്നു. മദ്യപാനം കാരണം കുറയുന്ന ആയുസിന്റെ മുന്നിരട്ടിയോളവും, എയ്ഡ്‌സ് ബാധിക്കുന്നതിന്റെ ആറിരട്ടിയും വരും ഇതെന്നും പഠനം വ്യക്തമാക്കുന്നുണ്ട്. പുകവലി മൂലം ഒന്നര വര്‍ഷമാണ് ജീവിത ദൈര്‍ഘ്യം കുറയുക.

Eng­lish Sum­ma­ry: Air pol­lu­tion: Life expectan­cy will be reduced by five years

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.