19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 17, 2024
December 10, 2024
December 10, 2024
December 10, 2024
December 5, 2024
December 5, 2024
December 5, 2024
December 1, 2024
November 30, 2024
November 28, 2024

എഐഎസ്എഫ് സംസ്ഥാന സമ്മേളനം; ദീപശിഖ, പതാകജാഥകള്‍ 18ന്

Janayugom Webdesk
ആലപ്പുഴ
April 8, 2022 6:22 pm

എഐഎസ്എഫ് സംസ്ഥാന സമ്മേളന ദീപശിഖാ, പതാക ജാഥകൾ 18 ന് സംഘടിപ്പിക്കും. 18ന് രാവിലെ 7.30 ന് വയലാറിൽ ധീര രക്തസാക്ഷി സി കെ സതീഷ് കുമാറിന്റെ സ്മൃതി മണ്ഡപത്തിൽ നിന്നും പ്രയാണമാരംഭിക്കും. കൃഷി മന്ത്രി പി പ്രസാദ് ജാഥ ഉദ്ഘാടനം ചെയ്യും. സംസ്ഥാന ജോയിന്റ് സെക്രട്ടറി നിമിഷാ രാജു ജാഥ നയിക്കും. ഉദ്ഘാടന സമ്മേളനത്തിൽ എം കെ ഉത്തമൻ അദ്ധ്യക്ഷനായിരിക്കും. ടി ജെ ആഞ്ചലോസ്, പി വി സത്യനേശൻ, എൻ എസ് ശിവപ്രസാദ്, ടി ടി ജിസ്‌മോൻ, ഡി സുരേഷ് ബാബു, എസ് പ്രകാശൻ, എം സി സിദ്ധാർത്ഥൻ, ബൈരഞ്ജിത്ത്, യു അമൽ, ബ്രൈറ്റ് എസ് പ്രസാദ്, എം അനന്തു എന്നിവർ പ്രസംഗിക്കും.

പുന്നപ്ര‑വയലാര്‍ രക്തസാക്ഷികളും പി കൃഷ്ണപിള്ള ഉള്‍പ്പെടെയുള്ള കമ്മ്യൂണിസ്റ്റ് നേതാക്കളുടേയും സ്മരണകള്‍ ഉറങ്ങുന്ന ആലപ്പുഴ വലിയചുടുകാട് രക്തസാക്ഷി മണ്ഡപത്തിൽ നിന്നുമാണ് ദീപശിഖ ജാഥ പ്രയാണമാരംഭിക്കുന്നത്. രാവിലെ 8 ന് റവന്യൂ മന്ത്രി കെ രാജൻ ജാഥ ഉദ്ഘാടനം ചെയ്യും. അഷിത വിദ്യാർത്ഥിനി വേദി സംസ്ഥാന കൺവീനർ മോഹിതാ മോഹൻ ജാഥ നയിക്കും. ഇ കെ ജയൻ അദ്ധ്യക്ഷനായിരിക്കും ജി കൃഷ്ണ പ്രസാദ്, ദീപ്തി അജയകുമാർ, പി ജ്യോതിസ്, വി മോഹൻദാസ്, ഇ കെ ജയൻ, വി പി ചിദംബരൻ, പിഎസ്എം ഹുസ്സൈൻ, ആർ അനിൽകുമാർ, സനൂപ് കുഞ്ഞുമോൻ, വിപിൻദാസ്, എസ് ശ്യാം, എ കെ അരവിന്ദ് എന്നിവർ പ്രസംഗിക്കും. 10 മണിക്ക് ഇരു ജാഥകളും നഗര ചത്വരത്തിൽ നിന്നും സംയുക്തമായി പുറപ്പെട്ട് ടൗൺ ഹാളിൽ എത്തിച്ചേരുമ്പോൾ ദീപശിഖ മുൻ സംസ്ഥാന പ്രസിഡന്റ് ജി കൃഷ്ണപ്രസാദും, പതാക മുൻ സംസ്ഥാന സെക്രട്ടറി ടി ടി ജിസ്‌മോനും ഏറ്റുവാങ്ങും. പതാക, ദീപശിഖാ ജാഥകൾ വിജയിപ്പിക്കുവാൻ സ്വാഗത സംഘം ജനറല്‍ കൺവീനർ അസ്‌‌ലംഷാ അഭ്യർത്ഥിച്ചു.

Eng­lish Sum­ma­ry: AISF State Con­fer­ence; Deep­ashikha and flag ral­lies on the 18th
You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.