24 April 2024, Wednesday

Related news

April 4, 2024
January 28, 2024
January 5, 2024
January 5, 2024
January 2, 2024
January 2, 2024
January 2, 2024
December 20, 2023
December 17, 2023
November 13, 2023

ഉജ്ജ്വല റാലിയോടെ എഐടിയുസി ദേശീയ സമ്മേളനത്തിന് ഇന്ന് കൊടിയിറങ്ങും

സ്വന്തം ലേഖകൻ
ഗുരുദാസ് ദാസ് ഗുപ്ത നഗര്‍
December 20, 2022 8:32 am

പണിയെടുക്കുന്നവരുടെ ആശയും ആവേശവുമായ എഐടിയുസിയുടെ ദേശീയ സമ്മേളനത്തിന് ഉജ്ജ്വല തൊഴിലാളി മഹാറാലിയോടെ ഇന്ന് കൊടിയിറങ്ങും. രാജ്യത്തെ തൊഴിലാളികൾ നേരിടുന്ന ജീവൽ പ്രശ്നങ്ങൾ ചർച്ച ചെയ്ത സമ്മേളനം തൊഴിലാളി വിരുദ്ധ നയങ്ങൾ പിന്തുടരുന്ന കേന്ദ്ര സർക്കാരിന് മുന്നിൽ ഒട്ടേറെ നിർദേശങ്ങളും മുന്നോട്ട് വെച്ചു. പൊതുമേഖലാ സംരംഭങ്ങളെ സ്വകാര്യവൽക്കരിക്കുന്നതിനുള്ള തിടുക്കവും കുതിച്ചുചാട്ടവും, പൊതുമേഖലാ സംരംഭങ്ങളും സർക്കാർ മേഖലയും സ്വകാര്യവൽക്കരണ നയവും, സാമ്പത്തിക രംഗത്തും തൊഴിലാളികളിലും സ്വകാര്യവൽക്കരണത്തിന്റെ പ്രതിഫലനം, അസംഘടിത മേഖലയിലെ തൊഴിലാളികളുടെ ക്ഷേമം എന്നീ നാല് കമ്മീഷനുകൾ ചർച്ച ചെയ്ത ശേഷം ഇന്നലെ പൊതു ചർച്ചയും നടന്നു. 

വൈകിട്ട് നടന്ന ‘വർഗ രാഷ്ട്രീയത്തിന്റെ സമകാലിക കാഴ്ചപ്പാടുകൾ’ സെമിനാർ എഐടിയുസി ദേശീയ വൈസ് പ്രസിഡന്റ് കാനം രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം വർക്കിങ് ചെയർമാൻ ടി ജെ ആഞ്ചലോസ് അധ്യക്ഷനായി. മന്ത്രി പി രാജീവ്, കോൺഗ്രസ് നേതാവ് അഡ്വ. എം ലിജു, എഐടിയുസി സംസ്ഥാന ജനറൽ സെക്രട്ടറി കെ പി രാജേന്ദ്രൻ എന്നിവർ സംസാരിച്ചു. മന്ത്രി ജെ ചിഞ്ചുറാണി മത്സരവിജയികൾക്കുള്ള സമ്മാനദാനം നിർവ്വഹിച്ചു. എഐടിയുസി സംസ്ഥാന പ്രസിഡന്റ് ആർ പ്രസാദ് സ്വാഗതവും ദീപ്തി അജയകുമാർ നന്ദിയും പറഞ്ഞു. 

ഇന്ന് പകൽ മൂന്നിന് തൊഴിലാളി മഹാറാലി വിവിധ കേന്ദ്രങ്ങളിൽ നിന്ന് ആരംഭിക്കും. വൈകിട്ട് അഞ്ചിന് ആലപ്പുഴ ബീച്ചിൽ നടക്കുന്ന പൊതുസമ്മേളനം ജനറൽ സെക്രട്ടറി അമർജീത്ത് കൗർ ഉദ്ഘാടനം ചെയ്യും. സംഘാടക സമിതി ചെയർമാൻ കാനം രാജേന്ദ്രൻ അധ്യക്ഷത വഹിക്കും. സിപിഐ കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം ബിനോയ് വിശ്വം എംപി, എഐടിയുസി ദേശീയ സെക്രട്ടറിമാരായ രാമകൃഷ്ണ പാണ്ഡ, വാഹിദ നിസാം തുടങ്ങിയവർ പങ്കെടുക്കും. സ്വാഗതസംഘം വർക്കിങ് ചെയർമാൻ ടി ജെ ആഞ്ചലോസ് നന്ദി പറയും. 

Eng­lish Summary:AITUC nation­al con­fer­ence the flag came down today with a rous­ing rally

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.