22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 21, 2024
December 21, 2024
December 19, 2024
December 19, 2024
December 17, 2024
December 17, 2024
December 16, 2024
December 14, 2024
December 13, 2024
December 13, 2024

എഐടിയുസി ദേശീയ സമ്മേളനം; പതാക ജാഥയ്ക്ക് കയ്യൂരില്‍ നിന്ന് തുടക്കം

Janayugom Webdesk
കാസര്‍കോട്
December 13, 2022 8:17 pm

16 മുതല്‍ 20 വരെ ആലപ്പുഴയില്‍ നടക്കുന്ന എഐടിയുസി നാല്‍പ്പത്തിരണ്ടാം ദേശീയ സമ്മേളന നഗറില്‍ ഉയര്‍ത്താനുള്ള പതാക കയ്യൂരിലെ സമര സേനാനി ചൂരിക്കാടൻ കൃഷ്ണ നായർ സമൃതി മണ്ഡപത്തിൽ നിന്നും പ്രയാണം ആരംഭിച്ചു. പന്ന്യൻ രവീന്ദ്രൻ ജാഥാ ലീഡർ എഐടിയുസി സംസ്ഥാന വൈസ് പ്രസിഡന്റും ജാഥാ ലിഡറുമായി പിരാജുവിന് പതാക കൈമാറി ഉദ്ഘാടനം ചെയ്തു.

സംഘാടക സമിതി ചെയര്‍മാന്‍ എ അമ്പൂഞ്ഞി അധ്യക്ഷത വഹിച്ചു. എഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ് കെ വി കൃഷ്ണ, എഐടിയുസി ജില്ലാ പ്രസിഡന്റ് ടി കൃഷ്ണന്‍, സി പി ഐ ജില്ലാ സെക്രട്ടറി സി പി ബാബു , ജാഥാ വൈസ് ക്യാപ്റ്റന്‍ എലിസബത്ത് അസീസി, ജാഥാ ഡയറക്ടര്‍ സി പി മുരളി, ജാഥാംഗങ്ങളായ പി.കെ. നാസർ, ടി.കെ.സുധീഷ്, അഡ്വ. ആർ.സജിലാൽ, കവിതാ സന്തോഷ്, മഹിതാ മൂർത്തി. എന്നിവര്‍ സംബന്ധിച്ചു. സംഘാടക സമിതി കണ്‍വീനര്‍ പി വിജയകുമാര്‍ സ്വാഗതം പറഞ്ഞു. തുടര്‍ന്ന് വാഹനങ്ങളുടെ അകമ്പടിയോടെ പ്രയാണം ആരംഭിച്ച പതാക ജാഥയ്ക്ക് പയ്യന്നൂരില്‍ സ്വീകരണം നല്‍കി.

Eng­lish Sum­ma­ry: AITUC Nation­al Con­fer­ence; The flag pro­ces­sion start­ed from Kayyur

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.