27 April 2024, Saturday

Related news

April 15, 2024
April 8, 2024
April 8, 2024
March 29, 2024
March 27, 2024
March 27, 2024
March 23, 2024
March 6, 2024
February 28, 2024
February 22, 2024

മഹുവ മൊയ്‌ത്രയെ പുറത്താക്കാന്‍ ശുപാര്‍ശ

Janayugom Webdesk
ന്യൂഡല്‍ഹി
November 8, 2023 5:04 pm

തൃണമൂൽ കോൺഗ്രസിന്റെ മഹുവ മൊയ്‌ത്രയെ എംപി സ്ഥാനത്തുനിന്നും അയോഗ്യയാക്കണമെന്ന് പാർലമെന്ററി എത്തിക്സ് കമ്മിറ്റിയുടെ ശുപാര്‍ശ. ഇന്നത്തെ യോഗത്തില്‍ അവതരിപ്പിക്കാന്‍ തയ്യാറാക്കിയ 500 പേജുള്ള റിപ്പോർട്ടിന്റെ പ്രസക്തഭാഗങ്ങള്‍ ഇന്നലെ മാധ്യമങ്ങള്‍ക്ക് ലഭിച്ചു. പാര്‍ലമെന്റില്‍ ചോദ്യം ഉന്നയിക്കാന്‍ പണവും പാരിതോഷികങ്ങളും കൈപ്പറ്റിയെന്ന ആരോപണത്തില്‍ മഹുവയ്ക്കെതിരെ നിയമപരവും ശക്തവും സമയബന്ധിതവുമായ അന്വേഷണം നടത്തണമെന്നും സമിതി ശുപാർശ ചെയ്തിട്ടുണ്ട്. ബിജെപി നേതാവ് വിനോദ് സോംകറാണ് എത്തിക്സ് കമ്മിറ്റി ചെയര്‍മാന്‍. ന​വം​ബ​ർ ര​ണ്ടി​ന് കമ്മിറ്റി മു​മ്പാ​കെ ഹാ​ജ​രാ​യെങ്കിലും ക​മ്മി​റ്റി ചെ​യ​ര്‍മാ​ന്‍ നിലവാരമില്ലാത്ത ചോ​ദ്യ​ങ്ങ​ള്‍ ചോ​ദി​ച്ചു​വെ​ന്നാ​രോ​പി​ച്ച് മ​ഹു​വ ഇറങ്ങിപ്പോകുകയായിരുന്നു.

അതേസമയം കോ​ഴ ആരോപണത്തില്‍ മഹുവ മൊയ്‌ത്രയ്‌ക്കെതിരെ സിബിഐ അന്വേഷണത്തിന് ലോക്പാല്‍ ഉത്തരവിട്ടതായി ബിജെപി എംപി നിഷികാന്ത് ദുബെ പറഞ്ഞു. രാജ്യസുരക്ഷയിൽ വിട്ടുവീഴ്ച വരുത്തിയ മഹുവ മൊയ്ത്രയുടെ അഴിമതിയെക്കുറിച്ച് തന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് സിബിഐ അന്വേഷണത്തിന് ലോക്പാൽ ഉത്തരവെന്ന് ബിജെപി എംപി സമൂഹമാധ്യമമായ എക്സിലൂടെ അറിയിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോഡിയെയും അഡാനി ഗ്രൂപ്പിനെയും ലക്ഷ്യമിട്ട് പാർലമെന്റിൽ ചോദ്യങ്ങൾ ചോദിക്കാൻ വ്യവസായി ദർശൻ ഹിരാനന്ദാനിയിൽ നിന്ന് മൊയ്ത്ര പണം സ്വീകരിച്ചുവെന്നായിരുന്നു ദുബെയുടെ ആരോപണം. പാർലമെന്ററി ലോഗിൻ പാസ്‌വേഡ് പങ്കുവച്ച് മെഹുവ ദേശീയ സുരക്ഷയിൽ വിട്ടുവീഴ്ച വരുത്തിയതായും ബിജെപി എംപി ആരോപിക്കുന്നു.

Eng­lish Summary:Allegation of bribery for the ques­tion; BJP MP says CBI has ordered inquiry against Mahua Moitra

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.