27 April 2024, Saturday

Related news

March 7, 2024
February 6, 2024
February 3, 2024
January 22, 2024
January 17, 2024
December 2, 2023
October 22, 2023
October 5, 2023
July 19, 2023
July 2, 2023

മേയര്‍ക്ക് വധുവായി ചീങ്കണ്ണി: വധുവിന്റെ മൂക്കില്‍ മുത്തമിട്ട് വരന്‍, പിന്നീട് സംഭവിച്ചത്!

Janayugom Webdesk
July 1, 2022 6:28 pm

ചീങ്കണ്ണിയെ വിവാഹം ചെയ്ത് മേയര്‍. മെക്സിക്കോയിലെ ഒക്സാക്കയിലാണ് സംഭവം. ചുംബനം കൂടി നല്‍കിയാണ് ചീങ്കണ്ണിയെ മേയര്‍ വിക്ടർ ഹ്യൂഗോ സോസ തന്റെ വധുവായി സ്വീകരിച്ചത്. പരമ്പരാഗത സംഗീതവും നൃത്തവും ഉള്‍പ്പെടെ വര്‍ണാഭമായ ചടങ്ങുകളോടെയാണ് വിവാഹം നടന്നത്. എന്നാലും കടിയേല്‍ക്കാതിരിക്കാന്‍ ചീങ്കണ്ണിയുടെ വായ് കെട്ടിയിട്ടിരുന്നു. വെളുത്ത വിവാഹവസ്ത്രമണിഞ്ഞാണ് വധു മണ്ഡപത്തിലെത്തിയത്. ഏഴ് വയസാണ് വധുവിന്റെ പ്രായം.

ആചാരപരമായ വിവാഹം നൂറ്റാണ്ടുകൾക്ക് മുമ്പുള്ള ഹിസ്പാനിക് കാലഘട്ടം മുതൽ ഒക്‌സാക്ക സംസ്ഥാനത്തിലെ ചോണ്ടൽ, ഹുവേ എന്നീ തദ്ദേശീയ സമൂഹങ്ങൾക്കിടയിൽ ആരംഭിച്ചതാണ് ഇത്തരം വിവാഹങ്ങള്‍. കത്തോലിക്കാ ആത്മീയതയുമായി ഇടകലർന്നിരിക്കുന്ന പുരാതനമായ ആചാരമാണിത്. മാതാവിനെ പ്രതിനിധീകരിക്കുന്ന ഒരു ദേവതയാണ് ചീങ്കണ്ണിയെന്നാണ് ഇവിടത്തുകാരുടെ വിശ്വാസം. പ്രകൃതിയും മനുഷ്യനും ഒന്നിക്കുമ്പോള്‍ ദൈവാനുഗ്രഹം ഉണ്ടാകുമെന്ന വിശ്വാസത്തിന്മേലാണ് ഇത്തരം ഉരഗ വിവാഹങ്ങള്‍ ഇവിടത്തുകാര്‍ നടത്തുന്നത്.

Eng­lish Sum­ma­ry: Alli­ga­tor as bride for may­or: Groom kiss­es bride’s nose, what hap­pened next

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.