26 April 2025, Saturday
KSFE Galaxy Chits Banner 2

Related news

April 26, 2025
April 23, 2025
April 1, 2025
March 28, 2025
March 22, 2025
March 20, 2025
March 17, 2025
March 14, 2025
February 26, 2025
February 11, 2025

പീഡനക്കേസ്; ബ്രൈഡല്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റ് അനീസ് അന്‍സാരിക്കെതിരെ ഒരു പരാതി കൂടി

Janayugom Webdesk
കൊച്ചി
March 13, 2022 11:09 am

കൊച്ചി ബ്രൈഡല്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റ് അനീസ് അന്‍സാരിക്കെതിരെ ഒരു യുവതി കൂടി പൊലീസില്‍ പീഡന പരാതി നല്‍കി. വിവാഹ ആവശ്യത്തിന് മേക്കപ്പ് ചെയ്യാന്‍ എത്തിയപ്പോള്‍ ഉപദ്രവിച്ചെന്നാണ് പരാതി. കൊച്ചി സിറ്റി പൊലീസ് കമ്മിഷണര്‍ക്ക് യുവതി പരാതി കൈമാറി. ഒളിവില്‍ കഴിയുന്ന അനീസ് അന്‍സാരിക്കായി തെരച്ചില്‍ ഊര്‍ജിതമാക്കിയിരിക്കുകയാണ് പൊലീസ്. അനീസിന്റെ ബന്ധുക്കളുടെയടക്കം വീടുകളില്‍ പൊലീസ് കഴിഞ്ഞ ദിവസം റെയ്ഡ് നടത്തിയിരുന്നു. 

പ്രത്യേക പൊലീസ് സംഘമാണ് ഇയാള്‍ക്കായി അന്വേഷണം നടത്തുന്നത്. മൂന്ന് കേസുകളാണ് അനസ് അന്‍സാരിക്കെതിരെ ചുമത്തിയിരിക്കുന്നത്. മീടുവിലൂടെ കൂടുതല്‍ സ്ത്രീകള്‍ സമൂഹമാധ്യമങ്ങളിലൂടെയും ഇയാള്‍ക്കെതിരെ പരാതി ഉന്നയിച്ചിട്ടുണ്ട്. 2014 മുതല്‍ ഈ മേക്കപ്പ് സ്റ്റുഡിയോയില്‍ പോയി ദുരനുഭവമുണ്ടായ സ്ത്രീകളാണ് സാമൂഹ്യ മാധ്യമങ്ങളില്‍ തുറന്ന് പറച്ചില്‍ നടത്തിയിരിക്കുന്നത്.

Eng­lish Summary:Another com­plaint against bridal make­up artist Anees Ansari
You may also like this video

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.