22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

October 2, 2024
February 24, 2024
February 20, 2024
July 21, 2023
June 23, 2023
June 23, 2023
April 20, 2023
March 18, 2023
February 13, 2023
February 3, 2023

വയനാട്ടിൽ വീണ്ടും കടുവ ആക്രമണം: മൂന്നിടങ്ങളിൽ വളർത്തുമൃഗങ്ങളെ ആക്രമിച്ചു

Janayugom Webdesk
കൽപറ്റ
October 22, 2022 11:12 pm

വയനാട്ടിൽ ജനവാസകേന്ദ്രത്തിലിറങ്ങിയ കടുവകള്‍ മൂന്നിടങ്ങളിൽ വളർത്തുമൃഗങ്ങളെ ആക്രമിച്ചു. സുൽത്താൻബത്തേരി താലൂക്കിലെ ചീരാൽ കുടുക്കി, അമ്പലവയൽ പോത്തുകെട്ടി, മീനങ്ങാടി മേപ്പരിക്കുന്ന് എന്നിവിടങ്ങളിലാണ് വെള്ളിയാഴ്ച രാത്രി കടുവകള്‍ ഇറങ്ങിയത്.
പോത്തുകെട്ടിയിൽ കാവനാൽ വർഗീസിന്റെ ആടിനെ കടുവ കൊന്നു. വീടിനു ഇരുനൂറ് മീറ്റർ മാറി തോട്ടത്തിൽ ഇന്നു രാവിലെയാണ് ആടിന്റെ ജഡം കണ്ടെത്തിയത്. ഇന്നലെ പുലർച്ചെയും പ്രദേശത്തു കടുവയെ കണ്ടതായി നാട്ടുകാർ പറയുന്നു. മീനങ്ങാടി മേപ്പേരിക്കുന്നിൽ അമ്പാട്ട് ജോർജിന്റെ ആടിനെയാണ് കടുവ ആക്രമിച്ചത്. കഴിഞ്ഞ രാത്രി പത്തോടെയാണ് സംഭവം. മൂന്നു വയസുള്ള ആടിന്റെ കാലിന് ഗുരുതരമായി പരിക്കേറ്റു.
ചീരാലിൽ കുടുക്കി സ്വദേശി സ്കറിയയുടെ പശുവിനെയാണ് കടുവ പിടിച്ചത്. ഇന്നലെ പുലർച്ചെ മൂന്നോടെയാണ് സംഭവം. ചീരാൽ വില്ലേജിൽ കഴിഞ്ഞ മൂന്നാഴ്ചയ്ക്കിടെ എട്ടു പശുക്കളെയാണ് കടുവ കൊന്നത്. രണ്ടു പശുക്കൾക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. ഇവിടെ കടുവയെ പിടികൂടുന്നതിനു നീക്കം ഊർജിതമാണ്. വിവിധ ഭാഗങ്ങളിൽ നിരീക്ഷണത്തിനു 23 കാമറ സ്ഥാപിച്ചിട്ടുണ്ട്. മൂന്നു കൂടുകളും വച്ചിട്ടുണ്ട്.
കടുവയെ സൗകര്യപ്രദമായ ഇടത്ത് കണ്ടെത്തിയാൽ മയക്കുവെടി പ്രയോഗിക്കാനും തീരുമാനമുണ്ട്. 

Eng­lish Sum­ma­ry: Anoth­er tiger attack in Wayanad: Pets attacked at three places

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.