18 March 2025, Tuesday
KSFE Galaxy Chits Banner 2

Related news

March 18, 2025
March 18, 2025
March 17, 2025
March 16, 2025
March 15, 2025
March 12, 2025
March 12, 2025
March 10, 2025
March 8, 2025
March 7, 2025

കോൺഗ്രസിന്‍റെപ്രക്ഷോഭങ്ങള്‍ക്ക്പിന്നില്‍ രാമക്ഷേത്ര വിരുദ്ധത : അമിത് ഷാ

Janayugom Webdesk
ന്യൂഡല്‍ഹി
August 6, 2022 1:00 pm

കോണ്‍ഗ്രസ് നടത്തുന്ന പ്രക്ഷോഭങ്ങള്‍ക്ക് പിന്നില്‍ രാമക്ഷേത്ര വിരുദ്ധതയാണെന്നു ബിജെപി മുന്‍ അധ്യക്ഷന്‍ കൂടിയായ ആഭ്യന്തര വകുപ്പ് മന്ത്രി അമിത്ഷാ അഭിപ്രായപ്പെട്ടു.അതിനാലാണ് അയോധ്യയിലെ രാമക്ഷേത്ര ശിലാസ്ഥാപന വാര്‍ഷിക ദിനത്തില്‍ കോണ്‍ഗ്രസ് കറുത്ത വസ്ത്രമണിഞ്ഞ് പ്രതിഷേധിച്ചത്. പ്രീണന രാഷ്ട്രീയ നയവുമായി കോണ്‍ഗ്രസ് മുന്നോട്ട് പോവുകയാണെന്നും അമിത് ഷാ പറഞ്ഞു.

സമരത്തിന് പിന്നില്‍ കോണ്‍ഗ്രസിന് ഹിഡന്‍ അജണ്ടയുണ്ട്. സമരത്തിന്റെ കപടഭാവത്തില്‍ കോണ്‍ഗ്രസ് അവരുടെ പ്രീണന നയം വ്യാപിപ്പിക്കുകയാണ്. എന്തിനാണ് എല്ലാ ദിവസവും സമരമെന്നും അമിത് ഷാ ചോദിച്ചു. ആരേയും ഇന്നലെ ഇഡി ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചില്ല, എവിടേയും പരിശോധന നടത്തിയിട്ടില്ല. പിന്നെ എന്തിനാണ് ഇന്നലത്തെ ദിവസം സമരം നടത്തിയത്. 550 വര്‍ഷം പഴക്കമുള്ള ഒരു പ്രശ്‌നത്തിന് പരിഹാരമെന്നോണം പ്രധാനമന്ത്രി നരേന്ദ്രമോദി രാമക്ഷേത്രത്തിന് തറക്കല്ലിട്ട ദിവസമാണ്. അതുകൊണ്ടാണ് ഇന്നുതെന്ന പ്രതിഷേധ ദിനമായി തിരഞ്ഞെടുത്തതെന്നാണ് തനിക്ക് തോന്നുന്നതെന്നും അമിത് ഷാ ആരോപിച്ചു.

പ്രീണന രാഷ്ട്രീയം കോണ്‍ഗ്രസിനും രാജ്യത്തിനും നല്ലതല്ലെന്നും അമിത് ഷാ പറഞ്ഞു. എന്നാല്‍ സമരത്തിന്റെ ഉദ്ദേശ്യ ലക്ഷ്യത്തെ വഴി തിരിച്ചുവിടാനാണ് അമിത് ഷാ ശ്രമിക്കുന്നതെന്ന് കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് ജയറാം രമേശ് പ്രതികരിച്ചു. വിലക്കയറ്റം, ജിഎസ്ടി, തൊഴിലില്ലായ്മ എന്നിവയ്‌ക്കെതിരേയെല്ലാമുള്ള ജനാധിപത്യ സമരത്തെ മന:പൂര്‍വം വഴി തിരിച്ച് വിട്ട് ധ്രൂവീകരണം നടത്താനാണ് ശ്രമമെന്നും ആദ്ദേഹം ആരോപിച്ചു.

രാഷ്ട്രപതിഭവന്‍ മാര്‍ച്ചടക്കമുള്ള സമരപരിപാടികള്‍ക്കായിരുന്നു കോണ്‍ഗ്രസ് പദ്ധതിയിട്ടിരുന്നത്. പക്ഷെ പരിപാടിക്ക് പോലീസ് അനുമതി നല്‍കാതായതോടെ പാര്‍ലമെന്റിന് മുമ്പിലായിരുന്നു സമരം. പ്രതിഷേധത്തിനിടെ രാഹുല്‍ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും എംപിമാരടക്കമുള്ളവരെ ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

Eng­lish Summary:Anti-Ram Kshetra behind Con­gress riots: Amit Shah

You may also like this video:

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.