5 November 2024, Tuesday
KSFE Galaxy Chits Banner 2

Related news

October 5, 2024
March 24, 2024
March 12, 2024
March 3, 2024
December 12, 2023
September 28, 2023
December 8, 2022
August 18, 2022
August 8, 2022
July 18, 2022

ആയുധവില്പന വീണ്ടും കൂടി; പകുതിയും കെെയാളുന്നത് യുഎസ് കമ്പനികള്‍

Janayugom Webdesk
സ്റ്റോക്ക്‌ഹോം
December 8, 2022 11:10 pm

ആഗോള ആയുധ വില്പനയില്‍ തുടര്‍ച്ചയായ ഏഴാം വര്‍ഷവും വര്‍ധന. സ്റ്റോക്ക്‌ഹോം ഇന്റർനാഷണൽ പീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച പുതിയ കണക്കുകള്‍ പ്രകാരം, ലോകത്തിലെ ഏറ്റവും വലിയ 100 ആയുധ, സെെനിക സേവന ദാതാക്കള്‍ 2021 ല്‍ 59,200 കോടി ഡോളറിന്റെ വില്പനയാണ് നടത്തിയത്. 2020‑നെ അപേക്ഷിച്ച് യഥാർത്ഥത്തിൽ 1.9 ശതമാനത്തിന്റെ വര്‍ധനവാണിത്. സ്ഥിരമായ വിതരണ ശൃംഖല പ്രശ്‌നങ്ങളില്ലാതെ 2021ൽ ആയുധ വില്പനയിൽ ഇതിലും കൂടുതല്‍ വളർച്ച പ്രതീക്ഷിച്ചിരുന്നതായി എസ്ഐപിആര്‍ഐ മിലിട്ടറി എക്‌സ്‌പെൻഡിച്ചർ ആന്റ് ആംസ് പ്രൊഡക്ഷൻ പ്രോഗ്രാമിന്റെ ഡയറക്ടർ ഡോ. ലൂസി ബെറൗഡ്-സുഡ്രൂ പറഞ്ഞു. 

റഷ്യ‑ഉക്രെയ്‍ന്‍ സംഘര്‍ഷം രൂക്ഷമാക്കിയ വിതരണ ശൃംഖലാ പ്രശ്നങ്ങള്‍ ആയുധ നിര്‍മ്മാണ കമ്പനികള്‍ അഭിമുഖീകരിച്ചിട്ടുണ്ട്. ആയുധ നിർമ്മാണത്തിന് ആവശ്യമായ അസംസ്കൃത വസ്തുക്കളുടെ പ്രധാന വിതരണക്കാരാണ് റഷ്യ. യുഎസും യൂറോപ്പും ഉക്രെയ്‌നിന് കോടിക്കണക്കിന് രൂപ വിലമതിക്കുന്ന ആയുധങ്ങള്‍ വാഗ്‍ദാനം ചെയ്യുന്നത് തുടരുമ്പോള്‍, പുതിയ ആവശ്യം നിറവേറ്റാൻ പ്രധാന ആയുധ നിർമ്മാതാക്കൾക്ക് നിരവധി വർഷങ്ങൾ വേണ്ടി വന്നേക്കാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
എസ്ഐപിആര്‍ഐ കണക്കുകള്‍ പ്രകാരം ആഗോള ആയുധ വില്പനയുടെ 50 ശതമാനവും കെെയാളുന്നത് യുഎസ് കമ്പനികളാണ്. 29,900 കോടി ഡോളറാണ് യുഎസ് കമ്പനികളുടേതായുള്ളത്. ലോകത്തിലെ ഏറ്റവും വലിയ അഞ്ച് ആയുധ കമ്പനികൾ യുഎസിലാണുള്ളത്. പട്ടികയിലെ 100 ആയുധ കമ്പനികളിൽ 27 എണ്ണം യൂറോപ്പ് ആസ്ഥാനമായുള്ളവയാണ്. 12,300 കോടി ഡോളറിന്റെ സംയോജിത വില്പനയാണ് ഈ കമ്പനികള്‍ സംഭാവന ചെയ്യുന്നത്. ഇതിൽ ഏറ്റവും കൂടുതൽ കമ്പനികളുടെ ഓഹരിയുള്ള യൂറോപ്യൻ രാജ്യം യുകെയാണ്. 

ഫ്രാൻസിൽ നിന്നുള്ള അഞ്ച് കമ്പനികളുടെ വില്പന 15 ശതമാനം വര്‍ധിച്ച് 2880 കോടി ഡോളറിലെത്തി. ആറ് റഷ്യന്‍ കമ്പനികള്‍ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കിലും രാജ്യത്തെ ആയുധ വ്യവസായത്തില്‍ സ്തംഭനാവസ്ഥയുടെ വ്യാപകമായ സൂചനകളുണ്ടെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. 2021ൽ 13,600 കോടി ഡോളറായിരുന്ന ഏഷ്യയിലെയും ഓഷ്യാനിയയിലെയും 21 കമ്പനികളുടെ ആയുധ വില്പന 5.8 ശതമാനം വര്‍ധിച്ചു. ആദ്യ പത്തില്‍ ഉള്‍പ്പെട്ട എട്ട് ചെെനീസ് കമ്പനികളുടെ സംയോജിത വിഹിതം 10,900 കോടി ഡോളറാണ്. നാല് ദക്ഷിണ കൊറിയൻ കമ്പനികളുടെ സംയുക്ത ആയുധ വില്പന 3.6 ശതമാനം വർധിച്ച് 720 കോടി ഡോളറായി. പോളണ്ടുമായുള്ള ആയുധ ഇടപാടിനെത്തുടർന്ന് ആയുധ വില്പന ഇനിയും ഉയരുമെന്ന് പ്രതീക്ഷിക്കുന്ന ഹാൻവാ എയ്‌റോസ്‌പേസ് ആണ് ഈ വര്‍ധനവിന് കാരണമായതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

Eng­lish Sum­ma­ry: Arms sales rise again; Half are owned by US companies

You may also like this video

TOP NEWS

November 5, 2024
November 5, 2024
November 5, 2024
November 5, 2024
November 5, 2024
November 5, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.