13 November 2024, Wednesday
KSFE Galaxy Chits Banner 2

കോളജ് വിദ്യാർത്ഥിനിയുടെ യൂണിഫോമിൽ എത്തി ജ്വല്ലറിയിൽ മോഷണം

Janayugom Webdesk
തിരുവനന്തപുരം
March 10, 2022 10:53 am

കോളജ് വിദ്യാർത്ഥിനിയുടെ യൂണിഫോം അണിഞ്ഞെത്തിയ യുവതി ജ്വല്ലറിയിൽ നിന്ന് പട്ടാപ്പകൽ 50,000 രൂപ കവർന്നു. സിസിടിവി ക്യാമറയിൽ നിന്ന് ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം തുടങ്ങി.

ബുധനാഴ്ച രാവിലെ പതിനൊന്നരയോടെയാണ് സംഭവം. നെയ്യാറ്റിൻകര ബസ് സ്റ്റാൻഡ് ജങ്ഷനു സമീപത്തെ വെള്ളി ആഭരണങ്ങൾ വിൽക്കുന്ന ജ്വല്ലറിയിലാണ് മോഷണം.

ആദ്യം ജ്വല്ലറിയിൽ എത്തിയ യുവതി, ആളില്ലാത്ത കൗണ്ടറിൽ നിന്ന് ഒരു പഴ്സ് പുറത്തെടുക്കുന്നത് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. പിന്നീട് അതു തിരികെ വച്ച ശേഷം മേശയ്ക്കുള്ളിൽ നിന്ന് ഒരു കെട്ട് നോട്ടുമായി പുറത്തു പോകുന്ന ദൃശ്യങ്ങളും പൊലീസിനു ലഭിച്ചു.

നെയ്യാറ്റിൻകരയിലെ ഒരു ബ്യൂട്ടി പാർലറിൽ എത്തിയ യുവതിയും പണം തികയാത്തതു മൂലം തിരികെ പോയിരുന്നു. ഈ യുവതിയും മോഷണം നടത്തിയ യുവതിയും ഒന്നാണോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. ബ്യൂട്ടി പാർലറിൽ നിന്നുള്ള ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചു.

eng­lish sum­ma­ry; Arrived at the col­lege stu­den­t’s uni­form and stole jewelry

you may also like this video;

TOP NEWS

November 13, 2024
November 13, 2024
November 13, 2024
November 13, 2024
November 13, 2024
November 13, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.