27 April 2024, Saturday

Related news

October 1, 2022
September 23, 2022
April 18, 2022
April 14, 2022
February 22, 2022
February 21, 2022
February 10, 2022
January 3, 2022
December 14, 2021
November 8, 2021

ലഖിംപുര്‍ ഖേരി കേസില്‍ പിന്‍വാതിലിലൂടെ അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരായി ആശിഷ് മിശ്ര

Janayugom Webdesk
ന്യൂഡല്‍ഹി
October 9, 2021 12:48 pm

ലഖിംപുര്‍ ഖേരി (Lakhim­pur) കര്‍ഷക കൊലപാതക കേസില്‍ കേന്ദ്ര സഹമന്ത്രി അജയ് മിശ്രയുടെ (Ajay Mishra) മകന്‍ ആശിഷ് മിശ്ര (Asish Mishra) അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരായി. ക്രൈംബ്രാഞ്ച് ഓഫിസിലേക്ക് (Crime branch) ആശിഷ് എത്തിയത് മാധ്യമങ്ങളുടെ കണ്ണ് വെട്ടിച്ച് പിന്‍വാതില്‍ വഴിയായിരുന്നു. ആശിഷ് മിശ്രയെ ഇപ്പോള്‍ അന്വേഷണ സംഘം ചോദ്യം ചെയ്യുകയാണ്. മാധ്യമ പ്രവര്‍ത്തകന്റെ വീട്ടില്‍ കോണ്‍ഗ്രസ് നേതാവ് നവജ്യോത് സിങ് സിദ്ധു സത്യഗ്രഹം തുടരുകയാണ്.

രാവിലെ പത്തരയോടെ ക്രൈം ബ്രാഞ്ച് സംഘത്തലവന്‍ വാര്‍ത്താ സമ്മേളനം നടത്തുമെന്ന് അറിയിച്ച് മാധ്യമപ്രവര്‍ത്തകരെ ഓഫീസിന്റെ മുന്‍വശത്തേക്ക് വിളിപ്പിച്ചിരുന്നു. ഈ സമയത്ത് പിന്‍വാതില്‍ വഴി ആശിഷിനെ അകത്തേക്ക് എത്തിക്കാനായിരുന്നു ശ്രമം. എന്നാല്‍ ഒരു വിഭാഗം മാധ്യമപ്രവര്‍ത്തകര്‍ പുറംവാതിലിന് സമീപത്തും ഉണ്ടായിരുന്നു. ഇതുവഴിയാണ് ആശിഷ് എത്തിയത്.

Eng­lish sum­ma­ry; Ashish Mishra appeared before inquiry team.
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.