പുന്നോൽ താഴെവയലിൽ സിപിഎം പ്രവർത്തകൻ ഹരിദാസനെ (54) കൊലപ്പെടുത്തിയ കേസിൽ കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്ത ആളെ വിട്ടയച്ചു. പുന്നോല്‍ സ്വദേശി നിജില്‍ ദാസിനെയാണ് വിട്ടയച്ചത്. നിജിലിനെ വീണ്ടും ചോദ്യം ചെയ്യുമെന്ന് പൊലീസ് അറിയിച്ചു. ഹരിദാസനെ വധിക്കാന്‍ നേരത്തെയും പദ്ധതിയിട്ടിരുന്നതായി പ്രതികളുടെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.
അറസ്റ്റിലായവരുടെ കുറ്റസമ്മത മൊഴിയിലാണ് ഇക്കാര്യം വ്യക്തമായത്. കൊലയ്ക്ക് മുന്‍പ് പ്രതിയും ബിജെപിയുടെ തലശേരി മണ്ഡലം പ്രസിഡന്റ് ലിജേഷ് ഫോണില്‍ ബന്ധപ്പെട്ട പൊലീസുകാരനേയും ചോദ്യം ചെയ്തേക്കും. ഹരിദാസന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ലിജേഷ് ഉള്‍പ്പെടെ നാല് ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകരെയാണ് ഇതുവരെ അറസ്റ്റ് ചെയ്തിട്ടുള്ളത്. ഗൂഢാലോചനക്കുറ്റം ചുമത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. നാല് പേരെയും 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരിക്കുകയാണ്.
english summary;Assassination of Haridas: Nijel Das was released from custody
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.