7 May 2024, Tuesday

Related news

April 24, 2024
January 19, 2024
January 12, 2024
December 5, 2023
November 15, 2023
October 30, 2023
October 12, 2023
September 14, 2023
September 6, 2023
August 28, 2023

ആയുഷ് ഡോക്ടര്‍മാര്‍ക്ക് തുല്യവേതനത്തിന് അര്‍ഹത

Janayugom Webdesk
ന്യൂഡല്‍ഹി
March 25, 2022 9:36 pm

സര്‍ക്കാര്‍ ആശുപത്രികളില്‍ ജോലി ചെയ്യുന്ന ആയുഷ് ഡോക്ടര്‍മാര്‍ക്ക് അലോപ്പതി ഡോക്ടര്‍മാര്‍ക്ക് ഒപ്പം വേതനത്തിന് അര്‍ഹതയുണ്ടെന്ന് സുപ്രീം കോടതി. ജസ്റ്റിസുമാരായ വിനീത് സരണ്‍, ജെ കെ മഹേശ്വരി എന്നിവരുള്‍പ്പെട്ട ബഞ്ചാണ് ഈ ഉത്തരവ് പുറപ്പെടുവിച്ചത്.

ആയുഷ് വിഭാഗത്തില്‍ ഉള്‍പ്പെടുന്ന ആയുര്‍വ്വേദ, പ്രകൃതി ചികിത്സ, യുനാനി, സിദ്ധ, ഹോമിയോപ്പതി ഡോക്ടര്‍മാര്‍ക്ക് അലോപ്പതി ഡോക്ടര്‍മാര്‍ക്കൊപ്പം വേതനത്തിന് അര്‍ഹതയുണ്ടെന്നാണ് സുപ്രീം കോടതി ഉത്തരവായത്. ഉത്തരാഖണ്ഡ് ഹൈക്കോടതി ഉത്തരവിനെതിരെ ഉത്തരാഖണ്ഡ് സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീല്‍ ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ ശ്രദ്ധേയമായ ഉത്തരവ്.

സര്‍ക്കാര്‍ സര്‍വ്വീസിലുള്ള ആയുഷ് ഡോക്ടര്‍മാര്‍ക്കും അലോപ്പതി ഡോക്ടര്‍മാര്‍ക്കും വേതനത്തില്‍ വേര്‍തിരിവ് കാണിക്കുന്നത് ഭരണഘടനാ ആര്‍ട്ടിക്കിള്‍ 14ന്റെ ലംഘനമാണെന്നാണ് സുപ്രീം കോടതി നിരീക്ഷിച്ചത്. ഉത്തരാഖണ്ഡ് ഹൈക്കോടതി ഉത്തരവു ശരിവച്ച സുപ്രീം കോടതി സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജി തള്ളി.

2012ല്‍ ഉത്തരാഖണ്ഡില്‍ ആയുഷ് അലോപ്പതി ഡോക്ടര്‍മാരെ സംസ്ഥാന സര്‍ക്കാര്‍ തുല്യ വേതന വ്യവസ്ഥ പ്രകാരം നിയമനം നല്‍കി. എന്നാല്‍ പിന്നീട് അലോപ്പതി ഡോക്ടര്‍മാരുടെ വേതനം ഇരട്ടിയാക്കിയ സര്‍ക്കാര്‍ ആ പരിഗണന ആയുഷ് ഡോക്ടര്‍മാര്‍ക്ക് നല്‍കിയില്ല. ഇതിനെതിരെ ഉയര്‍ന്ന കേസിലാണ് സുപ്രീം കോടതി ഇന്നലെ തീര്‍പ്പ് കല്‍പ്പിച്ചത്. ഇതോടെ രാജ്യത്തെ ആയുഷ് ഡോക്ടര്‍മാര്‍ക്ക് അലോപ്പതി ഡോക്ടര്‍മാര്‍ക്കൊപ്പം വേതനം ലഭിക്കും.

Eng­lish Sum­ma­ry: AYUSH doc­tors are enti­tled to equal pay

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.