28 April 2024, Sunday

Related news

April 24, 2024
January 19, 2024
January 12, 2024
December 5, 2023
November 15, 2023
October 30, 2023
October 12, 2023
September 14, 2023
September 6, 2023
August 28, 2023

മതപരിവർത്തനം: ഹര്‍ജി തള്ളി

Janayugom Webdesk
ന്യൂഡല്‍ഹി
September 6, 2023 11:15 pm

രാജ്യത്ത് മതപരിവർത്തനം തടയാൻ നടപടി സ്വീകരിക്കണമെന്ന ഹർജി സുപ്രീം കോടതി തള്ളി. ഹിന്ദുക്കളെയും കൗമാരക്കാരെയും ലക്ഷ്യമിട്ട് വഞ്ചനയിലൂടെയും സമ്മാനങ്ങള്‍ നല്‍കി പ്രലോഭിപ്പിച്ചും മതപരിവർത്തനം നടത്തുകയാണെന്ന് ആരോപിച്ച് കർണാടകയില്‍ നിന്നുള്ള ജെറോം ആന്റോയാണ് പൊതുതാല്പര്യ ഹര്‍ജി സമര്‍പ്പിച്ചത്.

എന്ത് തരത്തിലുള്ള ഹര്‍ജിയാണിതെന്ന് കോടതി ആരാഞ്ഞു. പൊതുതാല്പര്യ ഹർജി ഇത്തരം വിഷയങ്ങള്‍ ഉന്നയിക്കാനുള്ള ഉപകരണമായി മാറിയിരിക്കുന്നുവെന്നും ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ ബി പർഡിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു.
നേരത്തെ ഇതേവിഷയത്തില്‍ ബിജെപി നേതാവ് അശ്വിനി കുമാര്‍ ഉപാധ്യായ സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളിയിരുന്നു. അതേസമയം വിവിധ സംസ്ഥാനങ്ങളില്‍ നിലവിലുള്ള മതപരിവര്‍ത്തന നിരോധന നിയമങ്ങള്‍ക്കെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജികള്‍ നിലവിലുണ്ട്. 

Eng­lish Sum­ma­ry: Con­ver­sion: Peti­tion dismissed

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.