8 May 2024, Wednesday

Related news

May 7, 2024
May 7, 2024
May 7, 2024
May 6, 2024
May 5, 2024
May 4, 2024
May 4, 2024
May 2, 2024
April 30, 2024
April 29, 2024

ക്ഷേത്രത്തിന് മുന്നില്‍ ബോളിവുഡ് ഗാനത്തിന് നൃത്തം ചെയ്ത് യുവതി; അശ്ലീലമെന്നാരോപിച്ച് ബജ്‌റംഗ് ദളിന്റെ പരാതി

Janayugom Webdesk
ഭോപ്പാല്‍
September 27, 2021 3:52 pm

ക്ഷേത്രത്തിന് മുന്നില്‍ നൃത്തം ചെയ്ത യുവതിക്കെതിരെ പൊലീസ് കേസ്. മധ്യപ്രദേശിലാണ് സംഭവം. ക്ഷേത്രത്തിന് പുറത്ത് ബോളിവുഡ് ഗാനത്തിലാണ് യുവതി നൃത്തം ചെയ്തത്. യുവതിയുടെ നൃത്തം സോഷ്യല്‍ മീഡയയില്‍ വൈറല്‍ ആയതിനെ തുടര്‍ന്ന് ബജ്‌റംഗ് ദള്‍ പ്രവര്‍ത്തകര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

ഹിന്ദുക്കളുടെ മതവികാരം വ്രണപ്പെടുത്തുന്നതിനായി രാമ‑സീത ക്ഷേത്രമായ ജന്റായ് തോരിയ മന്ദിരത്തിന് പുറത്ത് യുവതി അശ്ലീലമായി നൃത്തം ചെയ്തുവെന്നാരോപിച്ചാണ് ബജ്റംഗ് ദള്‍ നേതാവ് പരാതി നല്‍കിയത്. ഇതിന് പിന്നാലെയാണ് പൊലീസ് യുവതിക്കെതിരെ കേസെടുത്തത്.

2.5 മില്യണ്‍ ഫോളോവേഴ്‌സ് ഉള്ള തന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലാണ് യുവതി വീഡിയോ പോസ്റ്റ് ചെയ്തത്.

തന്റെ വീഡിയോ മത വികാരങ്ങളെ വ്രണപ്പെടുത്തിയെങ്കില്‍ താന്‍ ഖേദിക്കുന്നുവെന്നും അവരോട് ക്ഷമ ചോദിക്കുന്നുവെന്നും ഇന്‍സ്റ്റാഗ്രാമില്‍ വീഡിയോകള്‍ പോസ്റ്റ് ചെയ്യുന്നതാണ് തന്റെ കുടുംബത്തിന്റെ പ്രധാന വരുമാന മാര്‍ഗമെന്നും യുവതി പറഞ്ഞതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

Eng­lish Sum­ma­ry: Bajrang­dal files case against lady for danc­ing out­side temple

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.