ഭാരത് ജോഡോ യാത്രയ്‌ക്കിടെ താമസിക്കാൻ എത്തിച്ച പ്രത്യേക കണ്ടെയ്‌നറുകൾ ഉപേക്ഷിച്ച് രാഹുൽ ഗാന്ധിയും കോൺഗ്രസ് നേതാക്കളും അന്തിയുറങ്ങിയത് നക്ഷത്ര ഹോട്ടലുകളിൽ. രാഹുൽ ഗാന്ധിയടക്കമുള്ളവർ പൊതുയിടങ്ങളിൽ നിർത്തിയിടുന്ന കണ്ടെയ്‌നറുകളിൽ ഉറങ്ങുമെന്നായിരുന്നു കോൺഗ്രസ് നേതാക്കൾ വ്യാപകമായി പ്രചരിപ്പിച്ചത്.
ലക്ഷങ്ങൾ ചെലവിട്ടാണ് കണ്ടെയ്‌നർ ലോറികൾ പഞ്ചനക്ഷത്ര സൗകര്യങ്ങളുള്ള ഹോട്ടൽ മുറിക്ക് സമാനമാക്കിയെടുത്തത്. എസി, കട്ടിൽ, ശുചിമുറി തുടങ്ങിയവയെല്ലാം കണ്ടെയ്‌നറിലുണ്ട്. രാഹുൽ ഗാന്ധിക്ക് പ്രത്യേകം കണ്ടെയ്‌നറും മറ്റ് നേതാക്കൾക്ക് രണ്ടോ മൂന്നോ പേർക്ക് ഒന്ന് എന്ന നിലയിലുമാണ് ഏർപ്പാടാക്കിയത്. എന്നാൽ, ഞായർ രാത്രി തിരുവനന്തപുരം നഗരത്തിലെ പ്രധാന ഹോട്ടലുകളിലാണ് നേതാക്കൾ തങ്ങിയത്.
രാഹുലാകട്ടെ ഒരു ബിഷപ് ഹൗസിന്റെ അതിഥി മന്ദിരത്തിലും. തിങ്കൾ രാത്രി കഴക്കൂട്ടത്തെ പ്രധാന ഹോട്ടലുകളിലായിരുന്നു രാഹുൽ ഉൾപ്പെടെയുള്ള നേതാക്കൾക്ക് താമസം. ഉത്തരേന്ത്യയിൽനിന്നെത്തിയ ഏതാനും പ്രവർത്തകർമാത്രമാണ് കണ്ടെയ്‌നറുകളിലുറങ്ങിയത്. സുരക്ഷാ പ്രശ്‌നങ്ങളുണ്ടെന്നും മാലിന്യനീക്കം പ്രയാസമാണെന്നുമാണ് കോൺഗ്രസ് നേതാക്കൾ ഇക്കാര്യത്തിൽ നൽകുന്ന വിശദീകരണം. അതേസമയം, ഉത്തരേന്ത്യയിൽ നിന്നെത്തിച്ച കണ്ടെയ്‌നറുകളെല്ലാം ജാഥയ്‌ക്ക് പിന്നാലെയുണ്ട്.
English Summary: Bharat Jodo Yatra: Rahul left the container in a five-star hotel
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.