22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 10, 2024
December 9, 2024
December 9, 2024
December 6, 2024
December 5, 2024
December 4, 2024
December 3, 2024
December 2, 2024
December 2, 2024
December 2, 2024

വര്‍ഗീയ കലാപങ്ങള്‍ക്ക് ശ്രമം: നിസ്‌കാരസമയത്ത് ഉച്ചഭാഷിണിയിലൂടെ ഹനുമാന്‍ ചാലിസ ചൊല്ലി ബിജെപി പ്രവര്‍ത്തകര്‍

Janayugom Webdesk
ന്യൂഡല്‍ഹി
April 16, 2022 10:48 am

വര്‍ഗീയ കലാപങ്ങള്‍ക്ക് തിരിയിട്ട് ബിജെപി പ്രവർത്തകര്‍ ഉച്ചഭാഷിണിയിലൂടെ ഹനുമാൻ ചാലിസ ചൊല്ലി. ദിവസേന അഞ്ച് പ്രാവശ്യം നടത്തുന്ന മുസ്ലീം പ്രാർത്ഥനയ്‌ക്കൊപ്പം ഈ പാരായണങ്ങൾ നടത്തുമെന്ന് പറഞ്ഞ പ്രവര്‍ത്തകര്‍ വര്‍ഗീയ കലാപങ്ങള്‍ മനപ്പൂര്‍വം സൃഷ്ടിക്കാനുള്ള ശ്രമത്തിലാണെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ലോക്‌സഭാ മണ്ഡലത്തിലെ സങ്കട് മോചന് ക്ഷേത്രത്തിന് സമീപം സ്ഥിതി ചെയ്യുന്ന സാകേത് നഗർ കോളനിയിലെ താമസക്കാരനായ സുധീർ സിംഗിന്റെ നേതൃത്വത്തിലുള്ള സംഘമാണ് നിസ്കാര സമയത്ത് ഹനുമാന്‍ ചാലിസചൊല്ലിയത്. താൻ ബിജെപിയുടെ ഭാഗമാണെന്നും ശ്രീ കാശി വിശ്വനാഥ് മുക്തി ആന്ദോളൻ പ്രസിഡന്റാണെന്നും സിങ് പറഞ്ഞു.

ഏതാനും യുവാക്കളോടൊപ്പം ഹനുമാന്‍ ചാലിസ ചൊല്ലുന്ന വീഡിയോ സുധീര്‍ സിംഗ് പങ്കുവെക്കുകയും ഇത് വൈറലാവുകയും ചെയ്തിരുന്നു. വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിക്കഴിഞ്ഞു. ചൊവ്വാഴ്ച ഒരു വീഡിയോ സന്ദേശവും അദ്ദേഹം പോസ്റ്റ് ചെയ്തു, അതിൽ ദിവസം അഞ്ച് തവണ ഉച്ചഭാഷിണിയിൽ ഹനുമാൻ ചാലിസ വായിക്കാനുള്ള തീരുമാനം തന്റെ സംഘടനയായ മുക്തി ആന്ദോളൻ യോഗത്തിന് ശേഷമാണ് എടുത്തതെന്ന് അവകാശപ്പെട്ടു.

നേരത്തെ, ഞങ്ങൾ രാവിലെ സുപ്രഭാതം സ്കൃത ശ്ലോകങ്ങൾ കേട്ടാണ് ഉണരുന്നത്. എന്നാല്‍ ഇപ്പോൾ, ഞങ്ങൾ ഉണരുമ്പോൾ, ബാങ്ക് വിളിയാണ് കേൾക്കുന്നത്.ഇത് കാശിയാണോ കഅബയാണോ, ഞങ്ങൾ മനസ്സിലാകുന്നില്ല അദ്ദേഹം വീഡിയോയിൽ പറയുന്നു. അതിനാൽ, എല്ലാവരോടും ഞങ്ങൾ അഭ്യർത്ഥിക്കുന്നു, ക്ഷേത്രങ്ങൾ ഉള്ളിടത്തെല്ലാം മൈക്കുകൾ സ്ഥാപിക്കണം, മുമ്പത്തെപ്പോലെ, സുപ്രഭാതം, ഹനുമാൻ ചാലിസ എന്നിവ വായിച്ച് രാവിലെ ആരംഭിക്കണം . ഇത് ദിവസവും ആവർത്തിക്കപ്പെടണമെന്നും കാശിയുടെ പഴയ പാരമ്പര്യം നിലനിൽക്കണമെന്നും ഞങ്ങൾ ആഗ്രഹിക്കുന്നു. എന്നാല്‍ ഇപ്പോള്‍ അത് ബാങ്ക് വിളിയുടെ രൂപത്തിലേക്ക് പരിവർത്തനം ചെയ്തു, അദ്ദേഹം അഭിപ്രായപ്പെടുന്നു.

രാത്രി 10 മണിക്കും രാവിലെ 6 മണിക്കും ഇടയിൽ ഉച്ചഭാഷിണി ഉപയോഗിക്കുന്നത് നിരോധിച്ചുകൊണ്ട് സുപ്രീം കോടതി നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചപ്പോൾ, ക്ഷേത്രങ്ങളിൽ അവയുടെ ഉപയോഗം നിർത്തിയിരുന്നു. പള്ളികളിലല്ല”. ഞങ്ങൾക്ക് ബാങ്ക് വിളി മനസ്സിലാകാത്തതിനാൽ ഞങ്ങൾ ഇതിനെ എതിർക്കുന്നു. ഇപ്പോൾ ഞങ്ങൾ ഹനുമാൻ ചാലിസ പാരായണം ഉച്ചഭാഷിണിയിൽകൂടി നടത്തുമ്പോള്‍ , അത് എങ്ങനെ അനുഭവപ്പെടുന്നുവെന്ന് അവർ മനസ്സിലാക്കട്ടെ എന്നും അദ്ദേഹം പറയുന്നു.താന്‍ ബിജെപിയുടെ പ്രവര്‍ത്തകനാണെന്നും പാര്‍ട്ടിയില്‍ ഒരുചുമതലയും വഹിക്കുന്നില്ലെന്നും സുധീർ സിംങ് പറയുന്നു . എന്നാല്‍ സിംങ് പാർട്ടി പ്രവര്‍ത്തകനാണോ എന്നതിനെക്കുറിച്ച് തനിക്ക് അറിയില്ലെന്ന് ബിജെപി സംസ്ഥാന വക്താവ് രാകേഷ് ത്രിപാഠി പറഞ്ഞു.

രാജ്യത്തെ നിയമം നിലനിൽക്കണം, ശബ്ദം നിർബന്ധിത തലത്തിൽ കവിഞ്ഞാൽ,ക്രമസമാധാനം നിലനിർത്താനും നിയമനടപിടകള്‍ പാലിക്കാനും സിങ്ങിനോട് പറഞ്ഞതായി യുപി പോലീസ് എഡിജി (ക്രമസമാധാനം) കുമാർ പറഞ്ഞു. ആരെങ്കിലും നിയമം ലംഘിച്ചാൽ നിയമം അതിന്റെ വഴിക്ക് പോകും. തുടർന്ന് നടപടിയുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വാരാണസിയിലുടനീളമുള്ള 101 ക്ഷേത്രങ്ങളിൽ ഹനുമാൻ ചാലിസ വായിക്കാൻ തന്റെ സംഘടന പദ്ധതിയിട്ടിട്ടുണ്ടെന്നും സിംങ് സംസാരിക്കവെ അവകാശപ്പെട്ടു.

തെറ്റിദ്ധരിപ്പിക്കപ്പെടുന്ന യുവാക്കളെയും നമ്മുടെ സംസ്‌കാരത്തിലേക്ക് അടുപ്പിക്കും. തന്റെ പ്രവൃത്തികൾ സാമുദായിക സൗഹാർദം തകർക്കുമോ എന്ന ചോദ്യത്തിന്, 20 വർഷമായി ബാങ്ക് വിളി കേൾക്കുന്നുണ്ടെന്നും സൗഹാർദ്ദം നിലനിർത്താനുള്ള ഉത്തരവാദിത്തം മാത്രമല്ല ഉള്ളതെന്നും അദ്ദേഹം പറഞ്ഞു. ഈ നടപടിയിൽ ജനങ്ങൾ അസ്വസ്ഥരാണെന്ന് വാരണാസിയിലെ പ്രമുഖ മുസ്ലീം നേതാവും മുഫ്തി-ഇ-ബനാറസ് എന്നറിയപ്പെടുന്ന മൗലാന അബ്ദുൾ ബത്തീൻ നൊമാനിപറഞ്ഞു. രാത്രി 10 മണിക്കും രാവിലെ 6 മണിക്കും ഇടയിൽബാങ്ക് വിളിക്കരുതെന്ന നിർദ്ദേശം വന്നതു മുതൽ, പകൽ സമയത്ത് അഞ്ച് പ്രത്യേക സമയങ്ങളിൽ ബിജെപി പ്രവര്‍ത്തകര്‍ ഹനുമാന്‍ ചാലിസ ചൊല്ലാന്‍ ആരംഭിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.

 

Eng­lish sum­ma­ry: BJP activist chants Hanu­man Chal­isa over loud­speak­er dur­ing prayers in Varanasi

You may also like this video:

TOP NEWS

December 22, 2024
December 22, 2024
December 22, 2024
December 22, 2024
December 22, 2024
December 22, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.