September 24, 2023 Sunday

Related news

September 22, 2023
September 22, 2023
September 21, 2023
September 17, 2023
September 16, 2023
September 13, 2023
September 12, 2023
September 10, 2023
September 2, 2023
August 28, 2023

ഐപിഎല്‍ ടീമിനെ സ്വന്തമാക്കാനൊരുങ്ങി ബോളിവുഡ് താര ദമ്പതികളായ ദീപികയും രണ്‍വീറും

Janayugom Webdesk
മുംബൈ
October 23, 2021 2:49 pm

പുതിയ ഐപിഎല്‍ ടീമിനെ സ്വന്തമാക്കാന്‍ ബോളിവുഡ് താരദമ്പതികളായ ദീപിക പദുക്കോണും രൺവീർ സിങ്ങും രംഗത്തെന്ന് റിപ്പോര്‍ട്ട്. ഐപിഎല്ലില്‍ പുതുതായി രണ്ടു ടീമുകള്‍ കൂടി ഉള്‍പ്പെടുത്തുന്നതില്‍ ഒരു ടീമിനെ സ്വന്തമാക്കാനാണ് ദീപികയുടെയും രണ്‍വീറിന്റെയും ലക്ഷ്യം. ബാഡ്‌മിന്റണിൽ ഇന്ത്യയുടെ ഇതിഹാസ താരമായ പ്രകാശ് പദുക്കോണിന്റെ മകളാണ് ദീപിക. രൺവീർ സിങ് ലോകത്തെ ഏറ്റവും ജനകീയ ബാസ്‌കറ്റ്ബോൾ ലീഗായ എൻബിഎയുടെ ബ്രാൻഡ് അംബാസഡറാണ്. 

ഇംഗ്ലീഷ് പ്രീമിയർ ലീഗ് വമ്പന്‍മാരായ മാഞ്ചസ്റ്റർ യുണൈറ്റഡും ടീം സ്വന്തമാക്കാൻ രംഗത്തുണ്ട്. അദാനി ഗ്രൂപ്പ്, ഗോയങ്ക ഗ്രൂപ്പ് തുടങ്ങിയവും ഫ്രാഞ്ചൈസിക്കായി ശ്രമിക്കുന്നുണ്ട്. ബോളിവുഡ് താരങ്ങളായ ഷാരൂഖ് ഖാനും ജുഹി ചൗളയും കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെയും പ്രീതി സിന്റ പഞ്ചാബ് കിങിസിന്റെയും ഉടമസ്ഥരാണ്. 

അദാനി ഗ്രൂപ്പ്, ടോറന്റ് ഫാർമ, അരബിന്ദോ ഫാർമ, ആർപി–സഞ്ജീവ് ഗോയങ്ക ഗ്രൂപ്പ്, ഹിന്ദുസ്ഥാൻ ടൈംസ് മീഡിയ, ജിൻഡാൽ സ്റ്റീൽ തുടങ്ങിയവരും പുതിയ ടീമുകൾക്കായി രംഗത്തുണ്ട്. ഇന്ത്യൻ കമ്പനികൾക്കാണ് പ്രഥമ പരിഗണനയെന്ന് ബിസിസിഐയുടെ അടുത്തവൃത്തം പറഞ്ഞതായി ദേശീയ മാധ്യമം റിപ്പോർട്ടു ചെയ്തു. അങ്ങനെയെങ്കിൽ ദീപിക–രൺവീർ ഉൾപ്പെടെയുള്ളവർ ടീം സ്വന്തമാക്കാൻ സാധ്യത ഏറെയാണ്. അഹമ്മദാബാദ്, ലക്നൗ എന്നീ ഫ്രാഞ്ചൈസികളാണ് പുതിയ രണ്ടു ടീമുകൾക്കായി മുൻപന്തിയിലെന്നാണ് പുറത്തുവരുന്ന സൂചന.

ENGLISH SUMMARY:Bollywood cou­ple Deepi­ka Padukone and Ran­veer Kapoor are all set to win the IPL team
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.