26 April 2024, Friday

Related news

April 12, 2024
March 1, 2024
February 23, 2024
February 2, 2024
January 22, 2024
January 9, 2024
January 3, 2024
December 28, 2023
December 26, 2023
November 5, 2023

കെട്ടിട നികുതിയുടെ പലിശ ഒഴിവാക്കും: റവന്യു മന്ത്രി

Janayugom Webdesk
തിരുവനന്തപുരം
September 16, 2021 10:27 pm

ലോക്ഡൗൺ കാലയളവിൽ കുടിശികയായ കെട്ടിട നികുതിയുടെ പലിശ ഒഴിവാക്കി നൽകുമെന്ന് റവന്യൂ മന്ത്രി കെ രാജന്‍ അറിയിച്ചു. സംസ്ഥാനത്ത് സമ്പൂർണ ലോക്ഡൗൺ പ്രഖ്യാപിച്ചിരുന്ന 2020 മാർച്ച് 25 മുതൽ മെയ് 15 വരെയുള്ള കാലയളവിൽ കുടിശികയായ ഒറ്റത്തവണ കെട്ടിട നികുതി, ആഡംബര നികുതി എന്നിവയ്ക്കുള്ള പലിശ ഒഴിവാക്കി നൽകുന്നതിനാണ് നടപടി സ്വീകരിച്ചിട്ടുള്ളത്. ലോക്ഡൗണ്‍ കാലയളവില്‍ വില്ലേജ് ഓഫീസുകളിൽ യഥാസമയം നികുതികള്‍ സ്വീകരിക്കാൻ കഴിഞ്ഞിരുന്നില്ല. അതിനാല്‍ നികുതി ഒടുക്കാന്‍ കഴിഞ്ഞില്ലെന്നും, പലിശ ഒഴിവാക്കി നൽകണമെന്നും ആവശ്യപ്പെട്ട് ലഭിച്ച അപേക്ഷകൾ പരിഗണിച്ചാണ് തീരുമാനം.

ENGLISH SUMMARY:Building tax inter­est will be waived: Rev­enue Minister
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.