28 April 2025, Monday
KSFE Galaxy Chits Banner 2

Related news

April 13, 2025
April 9, 2025
April 1, 2025
March 17, 2025
March 2, 2025
February 28, 2025
February 22, 2025
February 6, 2025
January 27, 2025
January 23, 2025

ഉത്തരാഖണ്ഡില്‍ വനം, ആരോഗ്യ വകുപ്പുകളില്‍ ക്രമക്കേടുകള്‍ നടന്നതായി സിഎജി റിപ്പോര്‍ട്ട്

Janayugom Webdesk
ഡെറാഡൂണ്‍
February 22, 2025 3:57 pm

ഉത്തരാഖണ്ഡില്‍ വനം വകുപ്പിലും ‚ആരോഗ്യ വകുപ്പിലും ഫണ്ട് വിനിയോഗവുമായി ബന്ധപ്പെട്ട ക്രമക്കേടുകള്‍ ചൂണ്ടികാണിച്ചുള്ള സിഎജി റിപ്പോര്‍ട്ട് നിയമസഭയില്‍ വെച്ചു. ഉത്തരാഖണ്ഡ് നിയമസഭയുടെ ബജറ്റ് സെഷനിലാണ് ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് സഭയുടെമേശപ്പുറത്ത് വെച്ചത്. 2017നും, 2021നും ഇടയില്‍സര്‍ക്കാരിന്റെ അനുമതിയില്ലാതെ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് 607 കോടി രൂപയാണ് ചെലവഴിച്ചത്. വനഭൂമി നിയമം പോലും ലംഘിച്ചുവെന്നാണ് റിപ്പോര്‍ട്ട് പറയുന്നത് .കാലാവധി കഴിഞ്ഞ മരുന്നുകൾ സർക്കാർ ആശുപത്രികളിൽ വിതരണം ചെയ്യുന്നതുമായി ബന്ധപ്പെട്ട ഗുരുതര കണ്ടെത്തലുകൾ റിപ്പോർട്ടിലുണ്ട്.

ചുരുങ്ങിയത് മൂന്ന് സർക്കാർ ആശുപത്രികളിലെങ്കിലും കാലാവധി കഴിഞ്ഞ 34 ഇനം മരുന്നുകൾ ഉണ്ടെന്നാണ് റിപ്പോർട്ട് പറയുന്നത്. അതിൽ ചിലത് രണ്ട് വർഷത്തിലേറെ പഴക്കമുള്ളവയാണെന്ന് കണ്ടെത്തിയതായും റിപ്പോർട്ട് സൂചിപ്പിക്കുന്നു.ഉത്തരാഖണ്ഡിലെ സൂപ്പർ സ്പെഷ്യാലിറ്റി ഡോക്ടർമാരുടെ കുറവ് നികത്താൻ പുതിയ നിയമങ്ങൾ വേണ്ടതിൻ്റെ ആവശ്യകതയും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നുണ്ട്. ഉത്തരാഖണ്ഡിലെ മലയോര മേഖലകളിൽ 70 ശതമാനത്തോളവും മറ്റുമേഖലകളിൽ 50 ശതമാനത്തോളവും സൂപ്പർസ്പെഷ്യാലിറ്റി ഡോക്ടർമാരുടെ പോസ്റ്റുകൾ ഒഴിഞ്ഞ് കിടക്കുന്നതും റിപ്പോർട്ടിൽ പറഞ്ഞിട്ടുണ്ട്.

വനസംരക്ഷണത്തിനായി അനുവദിച്ച പണം ഉൾപ്പെടെ ഉപയോ​ഗിച്ച് ഉത്തരാഖണ്ഡിൽ ഐഫോണും ഓഫീസ് സാമ​ഗ്രികളും വാങ്ങിയാതായും സിഎജി റിപ്പോർട്ട്. 2021–22 സാമ്പത്തിക വർഷം വനം, ആരോ​ഗ്യം വകുപ്പുകളും തൊഴിലാളി ക്ഷേമനിധി ബോർഡും ആസൂത്രണവും അനുമതിയുമില്ലാതെ പൊതുപണം ഉപയോ​ഗിച്ചുവെന്നാണ് സിഎജി റിപ്പോർട്ടിൽ കണ്ടെത്തൽ.വനഭൂമി തരംമാറ്റത്തിൻ്റെ ആഘാതം ലഘൂകരിക്കാൻ പ്രവർത്തിക്കുന്ന സിഎഎംപിഎയുടെ ഏകദേശം 14 കോടി രൂപയുടെ ഫണ്ട് മറ്റ് പ്രവർത്തനങ്ങൾക്കായി വകമാറ്റി ചെലവഴിച്ചതായി കണ്ടെത്തിയിട്ടുണ്ട്. ഈ ഫണ്ടുകൾ ലാപ്ടോപ്പുകൾ, ഫ്രിഡ്ജ്, കൂളറുകൾ എന്നിവ വാങ്ങാനും കെട്ടിടങ്ങളുടെ അറ്റകുറ്റപണി, കോടതിയിലെ കേസുകൾക്ക് പണം നൽകാനും വേണ്ടി ഉപയോ​ഗപ്പെടുത്തിയെന്നാണ് റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നത്.

വനഭൂമിയുമായി ബന്ധപ്പെട്ട ആവശ്യങ്ങൾക്ക് വേണ്ടിയുള്ള പണം കൈകാര്യം ചെയ്യുന്ന സംവിധാനമാണ് സിഎഎംപിഎ. ഈ ഫണ്ട് വനേതര ആവശ്യങ്ങൾക്ക് വേണ്ടി വിനിയോ​ഗിക്കാൻ സാധിക്കില്ല. ഫണ്ട് ലഭിച്ചതിന് ശേഷം രണ്ടുവർഷത്തിനകം വനവത്കരണം നടത്തണമെന്നാണ് ഇവരുടെ ​ഗൈഡ്ലൈൻസ് പറയുന്നത്. എന്നാൽ 37 കേസുകളിൽ നഷ്ടപരിഹാരമായുള്ള വനവത്കരണത്തിന് ഏതാണ്ട് എട്ടുകൊല്ലത്തോളം എടുത്തുവെന്നും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.