9 September 2024, Monday
KSFE Galaxy Chits Banner 2

Related news

September 9, 2024
September 8, 2024
September 8, 2024
September 7, 2024
September 7, 2024
September 5, 2024
September 5, 2024
September 4, 2024
September 4, 2024
September 4, 2024

മുംബൈയില്‍ അപകടസ്ഥലത്തേക്ക് കാര്‍ പാഞ്ഞു കയറി; അഞ്ച് മരണം

Janayugom Webdesk
മുംബൈ
October 5, 2022 3:37 pm

മുംബൈയില്‍ അമിതവേഗതയിലെത്തിയ അപകടസ്ഥത്തേക്ക് പാഞ്ഞു കയറി അഞ്ച് മരണം. പതിമൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ബാന്ദ്ര‑വർളി കടൽപ്പാലത്തിലാണ് സംഭവം നടന്നത്. പോൾ നമ്പറുകൾ 76 നും 78 നും ഇടയിൽ പുലർച്ചെ മൂന്ന് മണി മുന്‍പ് നടന്ന അപകടത്തില്‍ പരിക്കേറ്റവരെ കൊണ്ടുപോകാന്‍ എത്തിയ ആബുലന്‍സിലേക്കാണ് കാര്‍ പാഞ്ഞു കയറിയത്. 

ബാന്ദ്ര വോർളി സീ ലിങ്ക് റോഡ് അപകടത്തിപ്പെട്ട എട്ട് പേർ ചികിത്സയിലാണെന്ന് മുംബൈ പൊലീസ് പറഞ്ഞു. സ്ഥലത്തെത്തിയ പൊലീസ് രക്ഷാപ്രവർത്തനം നടത്തി. നാട്ടുകാരുടെ സഹായത്തോടെ പൊലീസ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചു.

ബാന്ദ്രയിൽ നിന്ന് വർളിയിലേക്കുള്ള റോഡ് അടച്ചു. അതേസമയം, മരിച്ചവരുടെ കുടുംബങ്ങളെ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം അറിയിച്ചു. “മുംബൈയിലെ ബാന്ദ്ര‑വർളി സീ ലിങ്കിൽ ഉണ്ടായ അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടതിൽ വേദനയുണ്ട്. മരിച്ചവരുടെ കുടുംബങ്ങൾക്ക് അനുശോചനം അറിയിക്കുന്നു. പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

Eng­lish Summary:Car rush­es to acci­dent site in Mum­bai; Five deaths
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.