ദേശീയ ഓഹരി വിപണിയിൽ (എൻഎസ്ഇ) ക്രമക്കേട് നടത്തിയ കേസിൽ മുൻ മാനേജിങ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടിവ് ഓഫിസറുമായ ചിത്ര രാമകൃഷ്ണ, ഗ്രൂപ് ഓപറേറ്റിങ് ഓഫിസർ ആനന്ദ് സുബ്രഹ്മണ്യൻ എന്നിവരുടെ ജാമ്യാപേക്ഷ എതിർത്ത് സിബിഐ. ജാമ്യം അനുവദിച്ചാല്‍ സാക്ഷികളെ സ്വാധീനിക്കാനും തെളിവ് നശിപ്പിക്കാനും പ്രതികൾക്ക് കഴിയുമെന്ന് ചൂണ്ടിക്കാട്ടിയാണ് ജാമ്യാപേക്ഷ എതിർത്തത്.
പ്രതികളുടെയും പ്രോസിക്യൂഷന്റെയും വാദം കേട്ട പ്രത്യേക ജഡ്ജി സഞ്ജീവ് അഗർവാൾ കേസ് ഉത്തരവ് പറയാനായി മെയ് ഒമ്പതിലേക്ക് മാറ്റി.
2013–2016 കാലയളവിൽ എൻഎസ്ഇ മേധാവിയായിരുന്ന ചിത്ര ഓഹരി വിപണിയിൽ ക്രമക്കേട് നടത്താൻ കൂട്ടുനിന്നെന്നാണ് കേസ്. ഓഹരി വിപണി തുടങ്ങുന്നതിനു മുമ്പേ എൻഎസ്ഇയുടെ സെർവറിൽനിന്നുള്ള വിവരങ്ങൾ കൈമാറിയതായി സെബി കണ്ടെത്തിയതിനെ തുടർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്.
English summary; CBI opposes bail plea of Chitra Ramakrishnan and Anand Subramanian
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.