28 April 2024, Sunday

Related news

April 27, 2024
April 21, 2024
April 21, 2024
April 20, 2024
April 19, 2024
April 15, 2024
April 15, 2024
April 7, 2024
April 6, 2024
April 3, 2024

സിബിഎസ്‌ഇ പത്ത്, പന്ത്രണ്ട് പരീക്ഷ നടത്തിപ്പ്; ഹര്‍ജി സുപ്രീംകോടതി നാളെ പരിഗണിക്കും

Janayugom Webdesk
ന്യൂഡല്‍ഹി
February 22, 2022 2:57 pm

പത്ത്, പന്ത്രണ്ട് ക്ലാസുകളിലേക്കുള്ള സിബിഎസ്ഇ ഉള്‍പ്പെടെ വിവിധ ബോര്‍ഡുകളുടെ പരീക്ഷ ഓഫ്‌ലൈന്‍ ആയി നടത്തുന്നതിന് എതിരായ ഹര്‍ജി സുപ്രീം കോടതി നാളെ പരിഗണിക്കും. ക്ലാസുകള്‍ എടുത്തുതീര്‍ത്തിട്ടില്ലെന്നു ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി. ക്ലാസുകള്‍ എടുത്തുതീര്‍ക്കാതെ എങ്ങനെ പരീക്ഷ നടത്താനാവുമെന്ന് ജസ്റ്റിസ് എഎം ഖാന്‍വില്‍ക്കറിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് വാക്കാല്‍ പരാമര്‍ശിച്ചു.

ജസ്റ്റിസുമാരായ ദിനേശ് മഹേശ്വരി, സിടി രവികുമാര്‍ എന്നിവരാണ് ബെഞ്ചിലെ മറ്റ് അംഗങ്ങള്‍. അതേസമയം പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പരീക്ഷ നടത്തുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ രണ്ടു വര്‍ഷവും സുപ്രീം കോടതി ഉത്തരവു പുറപ്പെടുവിച്ചിരുന്നുവെന്ന് ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി. ഈ വര്‍ഷവും സമാനമായ പ്രശ്‌നങ്ങള്‍ ഉണ്ടെന്ന് അവര്‍ പറഞ്ഞു. 

പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ ടേം ടു ബോര്‍ഡ് പരീക്ഷ ഏപ്രില്‍ 26ന് തുടങ്ങാനാണ് സിബിഎസ്ഇ തീരുമാനിച്ചിട്ടുള്ളത്. കഴിഞ്ഞ വര്‍ഷം കോടതി ഇടപെടലിനെ തുടര്‍ന്ന് പരീക്ഷാ നടത്തിപ്പിനായി പ്രത്യേക സ്‌കീമിന് രൂപം നല്‍കിയിരുന്നു. ഈ വര്‍ഷവും സമാനമായ ഒന്നു വേണ്ടതുണ്ടെന്ന് ഹര്‍ജിയില്‍ ആവിശ്യപ്പെടുന്നുണ്ട്. ഹര്‍ജിയുടെ പകര്‍പ്പ് സിബിഎസ്ഇ അഭിഭാഷകന് മുന്‍കൂറായി നല്‍കാന്‍ കോടതി നിര്‍ദേശിച്ചു.

Eng­lish Summary:Cbse exam The peti­tion will be heard by the Supreme Court tomorrow
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.