27 April 2024, Saturday

Related news

November 8, 2023
September 1, 2023
September 1, 2023
August 24, 2023
August 17, 2023
August 1, 2023
July 13, 2023
July 10, 2023
May 27, 2023
December 27, 2022

കേര പദ്ധതിയുടെ കേന്ദ്രാനുമതി വേഗത്തിലാക്കണം: മന്ത്രി പി പ്രസാദ്

ധനകാര്യ വകുപ്പ് മന്ത്രി നിർമ്മല സീതാരാമനുമായി കൂടിക്കാഴ്ച നടത്തി
Janayugom Webdesk
ന്യൂഡല്‍ഹി
July 13, 2023 8:05 pm

ലോക ബാങ്കിന്റെ സാമ്പത്തിക സഹായത്തോടെ നടപ്പാക്കുന്ന കേരള സാമ്പത്തിക പുനരുദ്ധാരണ പദ്ധതി (കേരള എക്കണോമിക് റിവൈവൽ പ്രോഗ്രാം-കേര) യുടെ അംഗീകാരം ഉൾപ്പെടെയുള്ള നടപടികൾ കേന്ദ്രം ത്വരിതപ്പെടുത്തണമെന്ന് കൃഷിമന്ത്രി പി പ്രസാദ്.
കാലാവസ്ഥാ വ്യതിയാനത്തെ അഭിമുഖീകരിക്കുന്നതിനും അതിജീവന കൃഷി സാധ്യമാക്കുന്നതിനുമായി കൃഷി-കാർഷിക അനുബന്ധ മേഖലയിലാണ് പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിയുടെ ഫണ്ടിംഗ്, അംഗീകാരം എന്നിവ സംബന്ധമായ കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനായി കേന്ദ്ര ധനകാര്യ വകുപ്പ് മന്ത്രി നിർമ്മല സീതാരാമനുമായി മന്ത്രി കൂടിക്കാഴ്ച നടത്തി.
280 മില്യൺ യുഎസ് ഡോളറിന്റെ പദ്ധതിയിൽ 200 മില്യൺ യുഎസ് ഡോളറാണ് ലോകബാങ്ക് വായ്പയായി (70:30) സംസ്ഥാനം പ്രതീക്ഷിക്കുന്നത്. കാലാവസ്ഥ അനുകൂല കൃഷി മുറകൾ, കാർഷിക ഉല്പാദനങ്ങളിലെ മൂല്യവർദ്ധനവ്, ചെറുകിട സംരംഭങ്ങളുടെ സാമ്പത്തികോദ്ദാരണം തുടങ്ങി കാർഷിക മേഖലയുടെ സമഗ്ര പുനരുജ്ജീവനമാണ് അഞ്ചുവർഷത്തെ പദ്ധതി ലക്ഷ്യമിടുന്നത്. പദ്ധതിയുടെ പാരിസ്ഥിതിക ആഘാത പഠനത്തിനും നടത്തിപ്പിനുമായുള്ള കൺസൾട്ടൻസികളുടെ തെരഞ്ഞെടുപ്പ് അന്തിമഘട്ടത്തിലായ സ്ഥിതിക്ക് ഫണ്ടിങ് ത്വരിതപ്പെടുത്തുന്നതിനുള്ള നടപടികൾ എത്രയും വേഗം പൂർത്തിയാക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. പദ്ധതിയുടെ അടുത്തഘട്ട നടത്തിപ്പിന് ആവശ്യമായ അനുമതികൾ എത്രയും വേഗം നൽകാമെന്നും കേന്ദ്രമന്ത്രി സംസ്ഥാനത്തിന് ഉറപ്പ് നൽകിയിട്ടുണ്ട്.
ഇതോടൊപ്പം തന്നെ റബ്ബറിന്റെ താങ്ങുവില സംബന്ധമായുള്ള പ്രശ്നങ്ങളും കൃഷിമന്ത്രി കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തി. സംസ്ഥാനത്തിന്റെ സമ്പത്ത് വ്യവസ്ഥയുടെ തന്നെ നട്ടെല്ല് ആയ റബ്ബറിന്റെ താങ്ങുവില വർദ്ധിപ്പിക്കുന്നതിന് ആവശ്യമായ സഹായങ്ങൾ ചെയ്തു നൽകണമെന്നും കൃഷിമന്ത്രി ആവശ്യപ്പെട്ടു. റബ്ബറിന്റെ ഇറക്കുമതിയുമായി ബന്ധപ്പെട്ട് നിലവിലുള്ള ഇളവുകൾ വെട്ടിക്കുറച്ച് പ്രാദേശിക കർഷകർക്ക് സാമ്പത്തിക നേട്ടം ഉണ്ടാക്കത്തക്ക തരത്തിലുള്ള നയപരമായ ഇടപെടലുകള്‍ ഉണ്ടാകണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
കാർഷികോല്പാദന കമ്മിഷണർ ഡോ. ബി അശോക് ഐഎഎസ്. കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് ഡയറക്ടർ അഞ്ജു കെഎസ്. ഐഎഎസ്, അഡീഷണൽ ഡയറക്ടർ ജോർജ്ജ് സെബാസ്റ്റ്യൻ, പ്രൈസസ് ബോർഡ് ചെയർമാൻ ഡോ. പി രാജശേഖരൻ എന്നിവർ കേന്ദ്രമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ പങ്കെടുത്തു.

eng­lish sum­ma­ry; Cen­tral approval of Kera project should be expe­dit­ed: Min­is­ter P Prasad

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.