27 April 2024, Saturday

Related news

April 20, 2024
April 20, 2024
March 28, 2024
February 10, 2024
February 9, 2024
February 7, 2024
February 3, 2024
February 1, 2024
February 1, 2024
February 1, 2024

കേന്ദ്രബജറ്റ്; ‌ധനമന്ത്രി നിർമല സീതാരാമൻ പാർലമെന്റിൽ ബജറ്റ് അവതരണം തുടങ്ങി

Janayugom Webdesk
ന്യൂഡല്‍ഹി
February 1, 2022 11:24 am

കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ പാർലമെന്റിൽ ബജറ്റ് അവതരണം ആരംഭിച്ചു. തുടർച്ചയായി നാലാം വർഷമാണ് നിർമല ബജറ്റ് അവതരിപ്പിക്കുന്നത്.കോവിഡ് പ്രതിസന്ധിക്ക് ശേഷം കരകയറാന്‍ ശ്രമിക്കുന്ന സാമ്പത്തികരംഗത്തെ ഉത്തേജിപ്പിക്കുന്ന പ്രഖ്യാപനങ്ങള്‍ ബജറ്റില്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷ.

നിയമസഭ തെരഞ്ഞെടുപ്പുകള്‍ ലക്ഷ്യം വച്ചുള്ള ജനപ്രിയ പ്രഖ്യാപനങ്ങളും പൊതുവില്‍ പ്രതീക്ഷിക്കപ്പെടുന്നുണ്ട്.സാധാരണ 120 മിനിറ്റ്‌ വരെയാണ്‌ ബജറ്റ്‌ പ്രസംഗത്തിന്റെ ദൈർഘ്യമെങ്കിലും നിർമല സീതാരാമൻ നീണ്ട ബജറ്റ്‌ പ്രസംഗം നടത്താറുണ്ട്‌. 2020ൽ രണ്ട്‌ മണിക്കൂർ 40 മിനിറ്റ്‌ എടുത്തു. 

ഇക്കുറിയും ബജറ്റവതരണം കടലാസ് രഹിതമായിരിക്കും. ബജറ്റും അനുബന്ധരേഖകളും പാർലമെന്റംഗങ്ങൾക്കും പൊതുജനങ്ങൾക്കും ലഭ്യമാക്കാൻ മൊബൈൽ ആപ്പിന് രൂപം നൽകിയിട്ടുണ്ട്. മന്ത്രിയുടെ ബജറ്റ് പ്രസംഗം ഉൾപ്പെടെ 14 രേഖകൾ ഇതിലൂടെ ലഭ്യമാകും.സാമ്പത്തിക സർവേയും ഡിജിറ്റലായാണ് നൽകിയത്.

Eng­lish Sumam­ry: Cen­tral bud­get; Finance Min­is­ter Nir­mala Sithara­man begins pre­sent­ing the bud­get in Parliament

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.