15 November 2024, Friday
KSFE Galaxy Chits Banner 2

Related news

November 2, 2024
October 31, 2024
October 31, 2024
October 31, 2024
October 6, 2024
October 5, 2024
October 1, 2024
September 30, 2024
September 26, 2024
September 23, 2024

വോഡ‍ഫോണിന്റെ റവന്യു കുടിശിക ഓഹരിയാക്കി മാറ്റിയ കേന്ദ്ര തീരുമാനം കുറ്റകരം: എഐടിയുസി

Janayugom Webdesk
ന്യൂഡല്‍ഹി
January 13, 2022 10:15 pm

വോഡഫോണിന്റെ 16,000 കോടി രൂപ റവന്യു കുടിശിക ഓഹരിയാക്കി മാറ്റുവാനുള്ള കേന്ദ്ര സർക്കാർ തീരുമാനം കുറ്റകരമാണെന്ന് എഐടിയുസി. കമ്പനിയുടെ ക്രമീകരിച്ച മൊത്തവരുമാനം മാത്രം 58,254 രൂപയും പിഴപ്പലിശയും ചേർന്നതാണ്.

ക്രമീകരിച്ച മൊത്തവരുമാനം (എജിആർ) സംബന്ധിച്ച നിർവചനത്തെ ചോദ്യം ചെയ്തുകൊണ്ട് കമ്പനി സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ടെലികോം സേവനവുമായി ബന്ധപ്പെട്ടതും അല്ലാത്തതുമായ എല്ലാം വരുമാനമെന്ന പരിധിയിലാണ് വരിക എന്നതായിരുന്നു സർക്കാർ നിലപാട്. ഇത് 2020 സെപ്റ്റംബറിൽ കോടതി അംഗീകരിച്ചതുമാണ്. അതിനു ശേഷമാണ് എജിആർ അടയ്ക്കുന്നതിന് ടെലികോം സേവനദാതാക്കൾക്ക് മൊറോട്ടോറിയം അനുവദിച്ചുകൊണ്ട് പരിഷ്കരണമെന്ന പേരിലുള്ള സർക്കാരിന്റെ അട്ടിമറി നടന്നത്.

ഇപ്പോൾ പലിശയിനത്തിലുള്ള 16,000 കോടി രൂപ 2021 ഓഗസ്റ്റ് 14ലെ 10 രൂപയെന്ന ഏറ്റവും കുറഞ്ഞ ഓഹരിനിരക്കിൽ ഏറ്റെടുക്കുവാനാണ് തീരുമാനിച്ചിരിക്കുന്നത്. ഇതോടെ സർക്കാരിന് 35.8, വോഡഫോണിന് 28.5, ആദിത്യ ബിർള ഗ്രൂപ്പിന് 17.8 ശതമാനം വീതമായി ഓഹരി മാറി.

രണ്ടു ലക്ഷത്തിലധികം കോടിയുടെ കടബാധ്യതയുള്ള സ്ഥാപനത്തിന്റെ ഓഹരി ഉടമകളായി ഇപ്പോൾ കേന്ദ്രം മാറിയിരിക്കുകയാണ്. ഇത് ഗുരുതരമായ കുറ്റകൃത്യമാണെന്നും ജനങ്ങളുടെ ദുരിതങ്ങള്‍ വർധിച്ചുകൊണ്ടിരിക്കേ വൻകിടക്കാരിൽ നിന്നു ലഭിക്കേണ്ട വരുമാനം ഇല്ലാതാക്കുന്നത് അംഗീകരിക്കുവാനാകില്ലെന്നും എഐടിയുസി ജനറൽ സെക്രട്ടറി അമർജിത് കൗർ പറഞ്ഞു.

Eng­lish Sum­ma­ry: Cen­tral deci­sion to con­vert Voda­fone’s rev­enue arrears into shares is not fair: AITUC

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.