26 April 2024, Friday

Related news

April 17, 2024
April 15, 2024
April 15, 2024
April 13, 2024
April 12, 2024
April 9, 2024
April 8, 2024
April 7, 2024
April 4, 2024
March 28, 2024

വാക്സിന്‍ ഇടവേളയില്‍ ഇളവ്; കേന്ദ്രത്തിന്റെ അപ്പീല്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും

Janayugom Webdesk
കൊച്ചി
September 24, 2021 9:23 am

കോവിഷീല്‍ഡ് വാക്സിന്‍ ഡോസുകള്‍‍ തമ്മിലുള്ള ഇടവേളയില്‍ ഇളവ് നല്‍കിയ സിംഗിള്‍ ബഞ്ച് ഉത്തരവിനെതിരെ കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് ഇന്ന് പരിഗണിക്കും. ആദ്യ ഡോസ് സ്വീകരിച്ചതിന് നാല് ആഴ്ചക്ക് ശേഷം രണ്ടാം ഡോസ് കുത്തിവയ്പ്പെടുക്കാം എന്നായിരുന്നു സിംഗിള്‍ ബഞ്ച് ഉത്തരവ്. ഇത് റദ്ദാക്കണമെന്നാണ് ഹര്‍ജിയിലെ പ്രധാന ആവശ്യം.

കുത്തിവയ്പ്പുകള്‍ തമ്മില്‍ 12 ആഴ്ചത്തെ ഇടവേള നിശ്ചയിച്ചത് കൃത്യമായ പഠനത്തിന്റെ അടിസ്ഥാനത്തിലാണ്. 28 ദിവസം കഴിഞ്ഞ് രണ്ടാം ഡോസ് സ്വീകരിക്കുന്നത് ഫലപ്രദമോ ശാസ്ത്രീയമോ അല്ല. സര്‍ക്കാരിന്റെ നയപരമായ തീരുമാനം ആവശ്യമായ വിഷയത്തില്‍ കോടതിക്ക് ഇടപെടാന്‍ സാധിക്കില്ല. കോടതികളുടെ ഇത്തരം ഇടപെടലുകള്‍ വാക്സിന്‍ നയത്തെ ബാധിക്കുമെന്നും കേന്ദ്രം അപ്പീലില്‍ വ്യക്തമാക്കുന്നു.

ലോകാരോഗ്യ സംഘടനയുടെ ഉള്‍പ്പടെ മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ചാണ് വാക്സിന്‍ പോളിസി തയാറാക്കിയിരിക്കുന്നത്. വാക്സിന് ഇടവേളയില്‍ ഇളവ് നല്‍കാനായി കിറ്റക്സ് കമ്പനി കേന്ദ്ര സര്‍ക്കാരിനെ സമീപിക്കാത്തതിനേയും അപ്പീലില്‍ വിമര്‍ശിക്കുന്നു. കിറ്റക്സ് കമ്പനി തൊഴിലാളികള്‍ക്ക് വാക്സിന്‍ നല്‍കുന്നതുമായി ബന്ധപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയിലായിരുന്നു ഹൈക്കോടതി ഇളവ് അനുവദിച്ച്‌ ഉത്തരവിട്ടത്.

Eng­lish Sum­ma­ry : cen­tral govt appeal on covid vac­cine dose inter­val in high­court today

You may also like this video :

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.