27 April 2025, Sunday
KSFE Galaxy Chits Banner 2

Related news

April 24, 2025
April 24, 2025
April 16, 2025
April 7, 2025
April 2, 2025
March 23, 2025
March 23, 2025
March 22, 2025
March 21, 2025
March 15, 2025

കാലാവസ്ഥാ വ്യതിയാന നയങ്ങള്‍ പാഠപദ്ധതിയില്‍ ഉള്‍പ്പെടുത്തണം: മോഡി

Janayugom Webdesk
ഗ്ലാസ്ഗോ
November 1, 2021 10:26 pm

കാലാവസ്ഥാ വ്യതിയാന നയങ്ങള്‍ സ്കൂള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തേണ്ടത് അത്യവശ്യമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി കാലാവസ്ഥാ വ്യതിയാന ഉച്ചകോടിയെ അഭിസംബോധന ചെയ്തുകൊണ്ടു പറഞ്ഞു. ഭൂമിയുമായി ഇഴുകി ജീവിക്കാന്‍ പല ജനവിഭാഗങ്ങള്‍ക്കും അറിയാമായിരുന്നു. ഇത്തരം അറിവുകള്‍ അടുത്ത തലമുറയിലേക്ക് കൈമാറുന്നതിന് സ്കൂള്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തണം, മോഡി പറഞ്ഞു.
ലോകം കാലാവസ്ഥാ ദുരന്തത്തിന്റെ കെടുതികള്‍ അഭിമുഖീകരിക്കെ പരിഹാര മാര്‍ഗങ്ങള്‍ ആവിഷ്കരിക്കാനായി വിളിച്ചുചേര്‍ത്ത കാലാവസ്ഥാ ഉച്ചകോടി ഇന്നലെ സ്കോട്ലന്‍ഡിലെ ഗ്ലാസ്ഗോയില്‍ ഇന്നലെ ആരംഭിച്ചു. കാലാവസ്ഥാ വ്യതിയാനം ചെറുക്കാനുള്ള നിര്‍ണായക തീരുമാനങ്ങള്‍ ഉച്ചകോടിയില്‍ ഉണ്ടായേക്കും. 

കാലാവസ്ഥാ വ്യതിയാനം അവസാനിപ്പിക്കാനുള്ള നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ അത് നമ്മളെ അവസാനിപ്പിക്കുമെന്ന് ഉച്ചകോടിയെ അഭിസംബോധന ചെയ്തുകൊണ്ട് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ് പറഞ്ഞു. ഭൂമിയുടെ നാശത്തിനായി സ്ഥാപിച്ച ഒരു ഉപകരണം പോലെയാണ് കാലാവസ്ഥാ വ്യതിയാനമെന്ന് ഉച്ചകോടിക്ക് ആരംഭം കുറിച്ചുകൊണ്ട് നടത്തിയ പ്രസംഗത്തില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ പറഞ്ഞു. എന്നാല്‍ കാലാവസ്ഥാ വ്യതിയാനം ഭൂമിയുടെ നാശത്തിന് മുന്‍പുള്ള ചുവന്ന സിഗ്നലാണെന്ന് കാലാവസ്ഥാ പ്രവര്‍ത്തക ഗ്രെറ്റ തുന്‍ബര്‍ഗ് ട്വീറ്റ് ചെയ്തു. ശക്തമായ നടപടികള്‍ സ്വീകരിക്കാന്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള തുറന്ന കത്തും ഗ്രെറ്റ ട്വിറ്റര്‍ വഴി പുറത്തുവിട്ടു. 

ENGLISH SUMMARY:Climate change poli­cies should be includ­ed in the cur­ricu­lum: Modi
You may also like this video

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.