24 December 2024, Tuesday
KSFE Galaxy Chits Banner 2

Related news

December 22, 2024
December 21, 2024
December 21, 2024
December 18, 2024
December 17, 2024
December 16, 2024
December 16, 2024
December 15, 2024
December 11, 2024
December 11, 2024

മന്ത്രി ജി ആര്‍ അനില്‍ ഇടപെട്ട പരാതി; പരാതിക്കാരിയുടെ രണ്ടാം ഭര്‍ത്താവിനെ അറസ്റ്റ് ചെയ്തു

Janayugom Webdesk
തിരുവനന്തപുരം
August 24, 2022 12:02 pm

മന്ത്രി ജി ആര്‍ അനില്‍ ഇടപെട്ട പരാതിയില്‍ നടപടി. പരാതിക്കാരിയുടെ രണ്ടാം ഭര്‍ത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. നാലാഞ്ചിറ സ്വദേശി ചെറി ചെറിയാന്‍ തോമസിനെയാണ് അറസ്റ്റ് ചെയ്തത്. ഇന്ന് ഉച്ചയ്ക്ക് ശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കും. യുവതിയെയും കുട്ടിയെയും ഇയാള്‍ ക്രൂരമായി ഉപദ്രവിച്ചെന്നായിരുന്നു പരാതി. നെടുമങ്ങാട് സ്വദേശിനിയാണ് യുവതി. ജുവനൈല്‍ ജസ്റ്റിസ് നിയമ പ്രകാരമാണ് പൊലീസ് കേസെടുത്തത്.
കൂടുതല്‍ വകുപ്പുകള്‍ ചുമത്തുന്നത് പരിഗണനയിലെന്നും പൊലീസ് അറിയിച്ചു. പരാതി അന്വേഷിക്കാന്‍ വിളിച്ച മന്ത്രി ജി ആര്‍ അനിലിനോട് വട്ടപ്പാറ സി ഐ തട്ടിക്കയറിയതിന് കഴിഞ്ഞ ദിവസം നടപടിയെടുത്തിരുന്നു.

Eng­lish Summary:Complaint involv­ing Min­is­ter GR Anil; The sec­ond hus­band of the com­plainant was arrested
You may also like this video

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.