27 April 2024, Saturday

Related news

April 27, 2024
April 27, 2024
April 27, 2024
April 26, 2024
April 26, 2024
April 25, 2024
April 25, 2024
April 25, 2024
April 24, 2024
April 22, 2024

മധ്യപ്രദേശ് നിയമസഭയില്‍ നിന്ന് നെഹ്റുവിന്റെ ചിത്രം നീക്കം ചെയ്തതിനു പിന്നില്‍ ബിജെപിയെന്ന് കോണ്‍ഗ്രസ്

Janayugom Webdesk
ന്യൂഡല്‍ഹി
December 19, 2023 3:41 pm

ഇന്ത്യയുടെ പ്രഥമപ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിന്റെ ചിത്രം സംസ്ഥാന സര്‍ക്കാര്‍ അസംബ്ലിയില്‍ നിന്ന് നീക്കം ചെയ്തെന്നും ഇതിനുപിന്നില്‍ ബിജെപി ആണെന്നും കോണ്‍ഗ്രസ് ആരോപിച്ചു. ഇത് ഇരു പാര്‍ട്ടികളുംതമ്മിലുള്ള വാക്പോര് രൂക്ഷമാക്കുകയാണ്. ബിജെപി ആരുടേയും ഫോട്ടോ നീക്കം ചെയ്തില്ലെന്നാണ് പ്രോട്ടം സ്പീക്കര്‍ ഗോപാല്‍ ഭാര്‍വ പറയുന്നത്. മധ്യപ്രദേശ് മുൻ മുഖ്യമന്ത്രി ദിഗ്‌വിജയ സിംഗിന്റെ മകനും കോൺഗ്രസ് നേതാവുമായ ജയവർധൻ സിംഗ് പ്രോട്ടം സ്പീക്കറുമായി ചര്‍ച്ച നടത്തി.

നെഹ്റുവിന്റെ ഫോട്ടോ നീക്കം ചെയ്തതില്‍ ഖേദമുണ്ടെന്നും അദ്ദേഹം പറയുന്നു, ഇന്ത്യയും പാകിസ്ഥാനും ചേര്‍ന്നാണ് സ്വാതന്ത്ര്യം നേടിയത്. ഇന്ത്യയും പാകിസ്താനും ചേർന്നാണ് സ്വാതന്ത്ര്യം നേടിയത്.പാകിസ്ഥാന്റെ അവസ്ഥ എന്താണെന്ന് എല്ലാവർക്കും അറിയാം.ഇന്ത്യൻ ജനാധിപത്യത്തിന്റെ അടിത്തറ ശക്തമാക്കിയതിനു പിന്നില്‍ ജവഹർലാൽ നെഹ്‌റുവാണെന്നും ജയവർധൻ സിംഗ് അഭിപ്രായപ്പെട്ടു നെഹ്‌റുവിന്റെ ഫോട്ടോ നീക്കം ചെയ്യുന്നതല്ല പ്രധാനം അദ്ദേഹത്തിന്റെ ചിന്തകള്‍ ഇല്ലാതാക്കാനാണ് ബിജെപിയുടെ ശ്രമമെന്ന് പ്രതിപക്ഷ നേതാവ് ഉമംഗ് സിംഘാര്‍ അഭിപ്രായപ്പെട്ടു.

നെഹ്റുവിന്റെ ചിത്രത്തിന് പകരം അംബ്ദേക്കറുടെ ചിത്രം വെച്ചു. വരും ദിവസങ്ങളില്‍ അതും നീക്കം ചെയ്യുമെന്നും പകരം നാഥുറാം ഗോഡ്സെയുടെ ഫോട്ടോ സ്ഥാപിക്കുമെന്നും ഉമംഗ് സിഘാര്‍ പറയുന്നത്. എന്നാല്‍ കോണ്‍ഗ്രസിന്റെ നിലപാടുകളെ എതിര്‍ത്ത് പ്രോട്ടം സ്പീക്കര്‍ അഭിപ്രായപ്പെട്ടത് ഇതെല്ലാം കഴിഞ്ഞ ഭരണകാലത്ത് സംഭവിച്ചതാണെന്നും ഇക്കാര്യത്തിൽ താൻ ഒരു നിർദ്ദേശവും നൽകിയിട്ടില്ലെന്നും പറഞ്ഞു.ഞാൻ ഇത്തരത്തിൽ നിർദ്ദേശങ്ങളൊന്നും നൽകിയിട്ടില്ല. നെഹ്‌റുവും അംബേദ്കറും പരമോന്നത നേതാക്കളാണ്, എല്ലാവർക്കും തുല്യ ബഹുമാനമുണ്ട്.

നിയമസഭാ സെക്രട്ടേറിയറ്റിൽ ഇത് സംബന്ധിച്ച് പ്രത്യേക സമിതിയുണ്ട്, വിഷയം അതിലേക്ക് അയക്കും, എന്ത് തീരുമാനമെടുത്താലും നടപടിയെടുക്കും, ഭാർഗവ പറഞ്ഞു. കൂടാതെ, നെഹ്‌റുവിന്റെ ഫോട്ടോ ഉചിതമായ സ്ഥലത്ത് സ്ഥാപിക്കാൻ സെക്രട്ടേറിയറ്റ് തീരുമാനിക്കുമെന്ന് ഉപമുഖ്യമന്ത്രി രാജേന്ദ്ര ശുക്ലയും വിഷയത്തിൽ പ്രതികരിച്ചു. “അംബേദ്കറുടെ ഫോട്ടോ വയ്ക്കുന്നത് സ്വാഗതം ചെയ്യപ്പെടേണ്ടതാണ്. 

കോൺഗ്രസ് അതിനെക്കുറിച്ച് ഇങ്ങനെ സംസാരിക്കരുത്. ഭരണഘടനാ സ്രഷ്ടാവായ ഭീംറാവു അംബേദ്കറുടെ ഫോട്ടോ നിയമസഭയിൽ നിർബന്ധമാക്കണം. നെഹ്രുവിന്റെ ഫോട്ടോ ഉചിതമായ സ്ഥലത്ത് സ്ഥാപിക്കാൻ സെക്രട്ടേറിയറ്റ് തീരുമാനിക്കും. ശുക്ല കൂട്ടിച്ചേർത്തു. നെഹ്‌റുവും അംബേദ്കറും പരമോന്നത നേതാക്കളായിരുന്നു, അവരുടെ ഫോട്ടോകൾ നിയമസഭയിൽ പ്രദർശിപ്പിക്കേണ്ടതായിരുന്നുവെന്ന് മറ്റൊരു കോൺഗ്രസ് എംഎൽഎ രാജേന്ദ്ര ഭാരതി പറഞ്ഞു. 

Eng­lish Summary:
Con­gress says BJP behind removal of Nehru’s pic­ture from Mad­hya Pradesh assembly

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.