5 May 2024, Sunday

Related news

March 15, 2024
April 15, 2023
April 11, 2023
February 9, 2023
January 30, 2023
March 31, 2022

ഡീനോട്ടിഫിക്കേഷൻ പരാതിയിൽ മുൻ മുഖ്യമന്ത്രി യെദ്യൂരപ്പയ്‌ക്കെതിരെ പ്രത്യേക ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്യാൻ കോടതി ഉത്തരവ്

Janayugom Webdesk
ന്യൂഡല്‍ഹി
March 31, 2022 3:32 pm

ഡീനോട്ടിഫിക്കേഷൻ പരാതിയിൽ മുൻ കര്‍ണ്ണാടകമുഖ്യമന്ത്രിയും ബിജെപി നേതാവുമായ യെദ്യൂരപ്പയ്‌ക്കെതിരെ പ്രത്യേക ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്യാൻ കോടതി ഉത്തരവ്.2013ല്‍ബി എസ് യെദ്യൂരപ്പയ്‌ക്കെതിരെ ഭൂമി ഡീനോട്ടിഫിക്കേഷൻ പരാതിയുമായി ബന്ധപ്പെട്ട് ‘പ്രത്യേക ക്രിമിനൽ കേസ്’ രജിസ്റ്റർ ചെയ്യാൻ ബെംഗളൂരുവിലെ പ്രത്യേക കോടതി ഉത്തരവിട്ടു.പ്രത്യേകജഡ്ജി ബി ജയന്തകുമാർ കേസ് പ്രത്യേകം രജിസ്റ്റർ ചെയ്യാനാണ് ഉത്തരവിട്ടത്.

അദ്ദേഹത്തിനെതിരേ 1988ലെ അഴിമതി നിരോധന നിയമത്തിലെ 13(2) വകുപ്പ് 13(1)(ഡി) പ്രകാരം ശിക്ഷാർഹമായ കുറ്റങ്ങൾക്കുള്ള ക്രിമിനൽ കേസാണ്.ബംഗളൂരുവിലെ ബെല്ലന്ദൂരിനടുത്തുള്ള 4.30 ഏക്കറോളം വരുന്ന പ്രധാനഭൂമി ഡീനോട്ടിഫൈ ചെയ്തതുമായി ബന്ധപ്പെട്ടതാണ് കേസ്.

ഈ കേസ് വർഷങ്ങളായി യെദ്യൂരപ്പയെ വേട്ടയാടുകയാണ്. 2013ൽ വാസുദേവ റെഡ്ഡി എന്നയാൾ സ്വകാര്യ പരാതി നൽകിയിരുന്നു. ശനിയാഴ്ച ഡിനോട്ടിഫിക്കേഷൻ കേസ് പരിഗണിക്കുന്നതിനിടെ പ്രത്യേക കോടതി ലോകായുക്ത പോലീസിന്റെ ബി റിപ്പോർട്ട് തള്ളുകയും അന്വേഷണത്തിന് അനുമതി നൽകുകയും ചെയ്തു.

Eng­lish Summary:Court orders reg­is­tra­tion of spe­cial crim­i­nal case against for­mer CM Yed­dyu­rap­pa over deno­ti­fi­ca­tion complaint

You may also like this vid 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.